ഇതാ,ആത്മീയ യുദ്ധത്തില്‍ പോരാടാനുള്ള ശക്തമായ മൂന്നു പ്രാര്‍ത്ഥനകള്‍

ആത്മീയയുദ്ധത്തില്‍ പോരാടാനുള്ള ഏറ്റവും ശക്തമായ മാര്‍ഗ്ഗമാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥന കൊണ്ടല്ലാതെ ഇവ ഒഴിഞ്ഞുപോകുകയില്ല എന്നാണ് സാത്താന്റെ ആക്രണങ്ങളെക്കുറിച്ചുള്ള ക്രിസ്തുവിന്റെ മുന്നറിയിപ്പ് പോലും. അനുദിന ജീവിതത്തില്‍ നാം നിരവധി തവണ ഇത്തരം ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രാര്‍ത്ഥിക്കാന്‍ സഹായകവും ശക്തിയുള്ളതുമായ ഒരു പ്രാര്‍ത്ഥനയെക്കുറിച്ചാണ് ഒട്ടാവ സെന്റ് മേരിസ് ഇടവക വികാരിയായ ഫാ.മാര്‍ക്ക് ഗോറിങ്ങ് പറയുന്നത്.

തന്റെ അടുക്കല്‍ വരുന്നവനെ ഒരുനാളും തള്ളിക്കളയുകയില്ല എന്ന ക്രിസ്തുവിന്റെ വചനത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ക്രിസ്തു നമ്മെ സ്‌നേഹിക്കുന്നുവെന്നും അവിടുത്തെ സ്‌നേഹം നിത്യമാണെന്നും പറഞ്ഞുകൊണ്ട് അച്ചന്‍ പറഞ്ഞുതരുന്ന പ്രാര്‍ത്ഥന ഇതാണ്.

1 ജീസസ് പ്രയര്‍ എന്ന് അറിയപ്പെടുന്ന പ്രാര്‍ത്ഥനയാണ് അതിലൊന്ന്. ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവേ, പാപിയായ എന്റെ മേല്‍ കരുണയായിരിക്കണമേ.

2 ഈശോയേ ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നു, ഈശോയുടെ തിരുമുറിവുകളെ ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നു കുന്തത്താല്‍ കുത്തിത്തുറക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നു.

3 പിതാവേ അ്ങ്ങയുടെ ഹിതം എന്നില്‍ നിറവേറപ്പെടട്ടെ

ജീവിതത്തിലെ പ്രതിസന്ധികളിലും പരീക്ഷണങ്ങളിലും അകപ്പെടുമ്പോള്‍ ഇനി മുതല്‍ നമുക്ക് ഈ പ്രാര്‍ത്ഥനകള്‍ ഏറ്റുചൊല്ലാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.