ദൈവനിന്ദയും ക്രിസ്തീയവിരുദ്ധതയും പ്രകടമാക്കുന്ന കലാകാരന്മാര്‍ അറിഞ്ഞിരിക്കേണ്ടത്…

മലയാളസിനിമയില്‍ മാത്രമല്ല ലോകമെങ്ങും ഈയിടെയായി ക്രിസ്തീയവിശ്വാസത്തെയും ആചാരങ്ങളെയും സര്‍വ്വോപരി യേശുക്രിസ്തുവിനെയും അപമാനിക്കുകയും അധിക്ഷേപിക്കുകയുംചെയ്യുന്ന രീതി വര്‍ദ്ധിച്ചുവരുന്നു. മലയാളസിനിമയില്‍ ഇതുമായി ബന്ധപ്പെട്ട നിരവധി ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. പക്ഷേ അവിടവിടെയായി ചില വിയോജനക്കുറിപ്പുകളും പ്രതികരണങ്ങളുമല്ലാതെ നമ്മുടെ ഭാഗത്തു നിന്ന് ഇതിനെതിരെ ശക്തമായ നടപടികളൊന്നും ഉണ്ടാകാറുമില്ല. ഈ പശ്ചാത്തലത്തിലാണ് ഹോളിവുഡിലെ ക്രൈസ്തവനിന്ദയ്‌ക്കെതിരെയുള്ള ഫാ. ഡാന്‍ റീഹിലിന്റെ ശക്തമായ പ്രതികരണം ശ്രദ്ധേയമാകുന്നത്.

ക്രിസ്തുവിനെ നിന്ദിച്ചുകൊണ്ട് റാപ്പ് ഗായകനായ ലില്‍ നാസിന്റെ ഗാനം അടുത്തയിടെ പുറത്തിറങ്ങിയപ്പോഴാണ് വൈദികന്‍ ഇതിനെതിരെ ശക്തമായപ്രതികരണവുമായിരംഗത്തെത്തിയത്. കലയിലും ജോലിയിലും കലാകാരന്മാര്‍ എന്തുകൊണ്ട് ക്രിസ്തുവിനെ ആക്രമിക്കാന്‍ തയ്യാറാകുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. അവര്‍ ചെയ്യുന്നത് എന്താണെന്ന് അവരറിയുന്നില്ല.

ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്തും ചെയ്യുന്ന ഇവരോട് പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല ഇവരോട് ക്ഷമിക്കണമേ എന്ന് പറയാന്‍ മാത്രമേ തനിക്കാവൂ എന്നും അദ്ദേഹം പറയുന്നു. ഇത്തരക്കാരോട് പഴയ നിയമഭാഗവും അദ്ദേഹം ഉദ്ധരിക്കുന്നു. നിങ്ങള്‍ക്കെതിരെ സ്വര്‍ഗ്ഗത്തെയും ഭൂമിയെയും ഞാന്‍ സാക്ഷിനിര്‍ത്തുന്നുവെന്ന തിരുവചനഭാഗമാണ് അദ്ദേഹം ഉദ്ധരിച്ചത്. ദൈവത്തില്‍ നിന്ന് അകന്നുജീവിക്കുക. ദൈവത്തെ പരിഹസിക്കുക, അവിടുത്തെ അധിക്ഷേപിക്കുക,ബോധപൂര്‍വ്വം അവിടുത്തെ തള്ളിപ്പറയുക എന്നിവയൊക്കെ ചെയ്യന്നവര്‍ നരകമാണ് തിരഞ്ഞെടുക്കുന്നതെന്നും അവര്‍ക്ക് നരകമാണ് വിധിച്ചിട്ടുള്ളതെന്നും അച്ചന്‍ ഓര്‍മ്മിപ്പിക്കുന്നു. സമയം പരിമിതമാണ് .വിവേകപൂര്‍വ്വം തിരഞ്ഞെടുപ്പ് നടത്തുക. നരകം വേണോ സ്വര്ഗ്ഗം വേണോ കലാകാരന്മാരോട് അദ്ദേഹം ചോദിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.