സാത്താനെതിരെ പോരാടാന്‍ ഇതുമാത്രമേയുള്ളൂ പോംവഴി

സാത്താന്‍ പലവിധത്തില്‍ നമ്മെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നുണ്ട്.ചിന്തകളിലുംപ്രവൃത്തികളിലും മനോഭാവങ്ങളിലുമെല്ലാം തെറ്റായവിചാരങ്ങള്‍ നല്കിയും കാഴ്ചയെ അരുതാത്ത ഇടങ്ങളിലെത്തിച്ചും സാത്താന്‍ നമ്മുടെ ജീവിതത്തിന് നേരെ ആക്രമണം അഴിച്ചുവിടുകയാണ്.

പക്ഷേ നമ്മളില്‍ ഭൂരിപക്ഷവും ഇതൊക്കെ സാത്താന്റെ ആക്രമണമാണെന്ന് മനസ്സിലാക്കുന്നില്ല. സ്വഭാവികമായി സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രമായിട്ടാണ് നാം അതിനെ കണക്കാക്കുന്നത്. ഓ അങ്ങനെ ചെയ്താലെന്താ കുഴപ്പം? അതു കണ്ടാലെന്താ മോശം? അങ്ങനെ എല്ലാവരും ചെയ്യാറുണ്ടല്ലോ ഇങ്ങനെയൊക്കെയാണ് നമ്മുടെ ന്യായവാദങ്ങള്‍.

സാത്താന്റെ ഇത്തരം കെണികളില്‍ നിന്ന് രക്ഷപ്പെടാനും അകപ്പെടാതിരിക്കാനും നമുക്ക് ചെയ്യാവുന്ന ഏറ്റവും നല്ല മാര്‍ഗ്ഗം വിശുദ്ധിയില്‍ വളരുക, വിശുദ്ധിയില്‍ ജീവിക്കുക എന്നതാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വിശുദ്ധിയില്‍ ജീവിക്കുന്ന മനുഷ്യരെ ആക്രമിക്കാന്‍ സാത്താന്‍ ശ്രമിക്കുമെങ്കിലും അവരെ പരാജയപ്പെടുത്താന്‍ സാത്താനാവില്ല. ഇതിനേറ്റവും മികച്ച ഉദാഹരണമാണ് ഈജിപ്തിലെ വിശുദ്ധ അന്തോണി. ശാരീരികമായും മാനസികമായും സാത്താന്‍ വിശുദ്ധനെ ആക്രമിച്ചിരുന്നു. വഴിതെറ്റിക്കാന്‍ ശ്രമിച്ചിരുന്നു.പക്ഷേ വിശുദ്്ധന്‍ പരാജയപ്പെട്ടില്ല. കാരണം ശരീരത്തെ അദ്ദേഹം കണിശമായി നിയന്ത്രിച്ചുനിര്‍ത്തിയിരുന്നു. വിശ്വാസം, പ്രാര്‍ത്ഥന, ഉപവാസം എന്നിവയായിരുന്നു വിശുദ്ധന്‍ സാത്താനെതിരെ പ്രയോഗിച്ചത്. അതുവഴി വിശു്ദ്ധന്‍ പ്രലോഭനങ്ങളെ ചെറുത്തു, അന്തോണി ഈജിപ്തിലെ വിശുദ്ധ അന്തോണിയുമായി. നമുക്കും ഈ വഴി സ്വീകരിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.