ക്രിസ്തു മുഖം മറയ്ക്കുന്നുവെന്ന് തോന്നുന്നുണ്ടോ, നിരാശപ്പെടരുതേ…

നമ്മുടെ ഹൃദയം തുറന്നുവയ്ക്കാനും രഹസ്യങ്ങള്‍ പറഞ്ഞുകേള്‍പ്പിക്കാനും ഒരാളില്ലെങ്കില്‍ ജീവിതം ഭാരമായിത്തോന്നും.നമുക്ക് വിശ്വസിക്കാവുന്ന,ദൃഢമായി ആ്ശ്രയിക്കാവുന്ന,ഏക സ്‌നേഹിതനാണ് ഈശോ.

അവിടുന്നില്‍ മാത്രം നീ സമാധാനവും ആശ്വാസവും തേടുക. അവിടുത്തെ മുമ്പാകെ ഹൃദയം തുറന്നുവയ്ക്കുക. ക്ലേശങ്ങളില്‍ അവിടുന്നില്‍ അഭയംതേടുക. തന്റെമുഖം അവിടുന്ന് മറയ്ക്കുന്നുവെങ്കില്‍ നിരാശപ്പെടരുത്. നമ്മുടെ വിശ്വസ്തതയുടെ ഒരു പരീക്ഷണം മാത്രമാണത്. മുഖം മറച്ചാലും അവിടുന്ന് നമ്മെ കൈവെടിയുകയില്ല.

കുറച്ചുനേരത്തേക്ക് മാത്രം അവിടുന്ന് മിഴി പൂട്ടിയിരുന്നാലും പിന്നെ അവിടുന്ന് നമുക്കായി അവിടുത്തെ കണ്ണ് തുറക്കുക തന്നെ ചെയ്യും.അതുകൊണ്ട് ഒരിക്കലും നാം നിരാശപ്പെടരുത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.