ജപമാല പ്രാര്‍ത്ഥന ബോറടിപ്പിക്കുന്നുണ്ടോ? എങ്കില്‍ ഇത് നിര്‍ബന്ധമായും വായിച്ചിരിക്കണം

ആവര്‍ത്തനം കൊണ്ട് വിരസമാകാന്‍ സാധ്യതയുള്ള ഒരു പ്രാര്‍ത്ഥനയാണ് ജപമാല. പക്ഷേ വിശുദ്ധര്‍ക്കെല്ലാം ജപമാല അവരുടെ ആത്മീയജീവിതത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രിയപ്പെട്ട പ്രാര്‍തഥനകളിലൊന്ന് ജപമാലയായിരുന്നു .

ഏറ്റവും ലളിതവും അതിശയകരവുമായ പ്രാര്‍ത്ഥനയെന്നാണ് അദ്ദേഹം ജപമാല പ്രാര്‍ത്ഥനയെ വിശേഷിപ്പിച്ചിരിക്കുന്നത്. മെയ് മാസത്തില്‍ ജപമാല പ്രത്യേകമായി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍്പാപ്പയും ഓര്‍മ്മിപ്പിച്ചിട്ടുണ്ടല്ലോ. ഈ സാഹര്യത്തില്‍ ജപമാല എങ്ങനെ ഏകാഗ്രവും ആത്മാര്‍ത്ഥവുമായി ചൊല്ലണം എന്ന് നമുക്ക് പരിശോധിക്കാം.

ശ്രദ്ധയും ശാന്തതയും ആവശ്യമുള്ള പ്രാര്‍ത്ഥനയാണ് ജപമാല. മാതാവിനോടൊപ്പം ക്രിസ്തു നടന്ന വഴിയാണത്. അതുപോലെ മംഗളവാര്‍ത്ത സ്വീകരിച്ച മാതാവിന്റെ സന്തോഷം നാം ഓര്‍മ്മിക്കണം. രക്ഷകനെ സ്വീകരിക്കാന്‍ ക്ഷണം കിട്ടിയപ്പോള്‍ മറിയം അനുഭവിച്ച സന്തോഷം നമ്മുടെ ഹൃദയത്തിലുമുണ്ടാകണം. അപ്പോള്‍ ജപമാല പ്രാര്‍ത്ഥിക്കുമ്പോള്‍ ഉള്ളിലും സന്തോഷം നിറയും. മാതാവിനോടൊപ്പമാണ് നാം ജപമാല ധ്യാനിക്കുന്നത് എന്ന കാര്യവും മറക്കരുത്.

വിശുദ്ധഗ്രന്ഥത്തിലെ സംഭവങ്ങളെ തന്നെയാണ് നാം ജപമാലയിലൂടെ ധ്യാനിക്കുന്നതെന്നും.
വിശുദ്ധ പത്താം പീയുസ് മാര്‍പാപ്പ പറഞ്ഞ വാക്കുകള്‍ നമുക്കോര്‍മ്മിക്കാം ദിവസവും ജപമാല ചൊല്ലുന്ന ഒരു സൈന്യത്തെ എനിക്ക് തരൂ ഞാന്‍ ഈ ലോകത്തെ കീഴടക്കാം. അതെ ജപമാലയിലൂടെ സാധ്യമാകാത്ത ഒരു കാര്യവുമില്ല.

ഈയൊരുചിന്തയുണ്ടെങ്കില്‍ ദൈവേഷ്ടത്തിന് സമര്‍പ്പിച്ച നാം പ്രാര്‍ത്ഥിക്കുന്ന ഏതൊരു കാര്യവും ജപമാലയിലൂടെ സാധ്യമാവും. അതുകൊണ്ട് ഇന്നുമുതല്‍ നമുക്ക് കൂടുതല്‍ ഭക്തിയോടെ, ഏകാഗ്രതതയോടെ,വിശ്വാസത്തോടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.