ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സ്വവര്‍ഗ്ഗവിവാഹം അംഗീകരിക്കുന്നില്ല,പക്ഷേ ചില ചടങ്ങുകള്‍ അനുവദനീയം

ലണ്ടന്‍; സ്വവര്‍ഗ്ഗവിവാഹം ആശീര്‍വദിക്കില്ലെങ്കിലും ചില പ്രത്യേകപ്രാര്‍ത്ഥനകള്‍ ചടങ്ങില്‍ നടത്തുന്നതിനോട് വിയോജിപ്പില്ലെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. വിവാഹമെന്നാല്‍ സ്ത്രീയും പുരുഷനും തമ്മില്‍ ആണെന്നിരിക്കെ വൈദികനൊരിക്കലും സ്വവര്‍ഗ്ഗവിവാഹത്തിന് കാര്‍മ്മികത്വം വഹിക്കാനാവില്ല. ഹോളി മാട്രിമോണി എന്നാല്‍ സ്ത്രീയും പുരുഷനും തമ്മിലാണ് എന്നാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പ്രബോധനം. ഇതിനൊരിക്കലും മാറ്റംവരുത്തില്ല. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി.

1534 ല്‍ ഹെന്‍ട്രി എട്ടാമന്‍ രാജാവാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്സ്ഥാപിച്ചത്. പാപ്പായുടെ ആധികാരികത തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു ഇത്, ആംഗ്ലിക്കന്‍ സഭയുട ഭാഗമാണെങ്കിലും കത്തോലിക്കാസഭയുമായി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് യാതൊരു സമ്പര്‍ക്കവുമില്ല. ആംഗ്ലിക്കന്‍ സഭാംഗങ്ങളുമായി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് നേതാക്കള്‍ ലൈംഗികതയും സ്വവര്‍ഗ്ഗവിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു.

കാന്റര്‍ബെറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബിയാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ മുതിര്‍ന്ന മെത്രാന്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.