കുമ്പസാരം കത്തോലിക്കാസഭയുടെ കണ്ടുപിടിത്തമാണെന്ന് ചിലര്‍ക്കെങ്കിലും ഒരു തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ അത് തിരുവചനാധിഷ്ഠിതമാണ്.
മത്താ 16:19, യോഹ 20:23, 2 കോറി 5:18-20, 1 യോഹ 1:9. സുഭാ 28:13 എന്നിവ ഇതിനുള്ള സാധൂകരണമാണ്. യേശു അപ്പസ്‌തോലന്മാര്‍ക്ക് കൈമാറിയ പാപമോചനാധികാരം മെത്രാന്റെ കൈവയ്പുവഴി എല്ലാ പുരോഹിതന്മാര്‍ക്കും ലഭിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ തിരുവചനഭാഗങ്ങള്‍.എന്റെ പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയ്ക്കുന്നുവെന്നാണല്ലോ യേശുവിന്റെ വാക്കുകള്‍. പിതാവ് യേശുവിനെ അയച്ചത് പാപികളെ മാനസാന്തരപ്പെടുത്താനും പാപമോചനം കൊടുക്കാനുമായിരുന്നു. കുമ്പസാരം എന്ന കൂദാശയെ കുറെക്കൂടി ഗൗരവത്തിലും അര്‍ഹിക്കുന്ന പ്രാധാന്യത്തിലും നാം സമീപിക്കണം എന്നാണ് ഇത് വ്യക്തമാക്കുന്നത്.