പുരോഹിതരെ വിവാഹിതരാകാന്‍ അനുവദിക്കണമെന്ന് ആര്‍ച്ച് ബിഷപ് ചാള്‍സ്

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാസഭ പുരോഹിതര്‍ക്ക് വിവാഹം കഴിക്കുന്നതിനെക്കുറിച്ച് പുന:വിചിന്തനം നടത്തണമെന്ന് മാള്‍ട്ട ആര്‍ച്ച് ബിഷപും വത്തിക്കാന്‍ ഡിസാസ്റ്ററി ഫോര്‍ ദ ഡോക്ട്രീന്‍ ഓഫ് ദ ഫെയ്ത്ത് അസിസ്റ്റന്റ്‌സെക്രട്ടറിയുമായ ആര്‍ച്ച് ബിഷപ് ചാള്‍സ്.

വൈദികര്‍ക്ക് ബ്രഹ്മചര്യം നിര്‍ബന്ധമാണെന്ന നിബന്ധന മാറ്റണം. ബ്രഹ്മചര്യം നിര്‍ബന്ധമായതുകൊണ്ടു മാത്രം സമര്‍ത്ഥരായ വൈദികരെ സഭയ്ക്ക് നഷ്ടമായിട്ടുണ്ട്. ബ്രഹ്മചര്യം നിര്‍ബന്ധമായതിനാല്‍ ചിലരെങ്കിലും ചില പ്രണയത്തില്‍ അകപ്പെടും. വേറെ ചിലര്‍ പൗരോഹിത്യം ഉപേക്ഷിക്കും. മറ്റ് ചിലര്‍ രഹസ്യബന്ധത്തില്‍ അകപ്പെടും. ടൈംസ് ഓഫ് മാള്‍ട്ടയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഈസ്്‌റ്റേണ്‍ സഭകളില്‍ നിന്ന് സഭ ഇക്കാര്യം പഠിക്കണം. പുരോഹിതരായി അഭിഷിക്തരാകുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഒരു ഓപ്ഷന്‍ മാത്രമായി ഇതിനെ കാണണം. 64 കാരനായ ആര്‍ച്ച് ബിഷപ് പറഞ്ഞു.
ആര്‍ച്ച് ബിഷപ്പിന്റെ ഈ പ്രസ്താവന സമീപഭാവിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയൊരുക്കിയേക്കും എന്നാണ് പലരും കരുതുന്നത്. സ്വവര്‍ഗ്ഗദമ്പതികളെ ആശീര്‍വദിക്കാനുള്ള അംഗീകാരം നല്കിയതിനെക്കുറിച്ചുള്ള വിവാദങ്ങള്‍ക്ക് വിരാമമാകാത്ത സാഹചര്യത്തിലാണ് പുതിയ ഈ അഭിപ്രായപ്രകടനം എന്നതും ശ്രദ്ധേയം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.