സ്ഥൈര്യലേപനത്തിന്റെ ഫലങ്ങള്‍ ഇവയാണ്

മാമ്മോദീസായിലൂടെ ലഭിക്കുന്ന കൃപാവരത്തെ പൂര്‍ണ്ണമാക്കുന്ന കൂദാശയാണ് സ്ഥൈര്യലേപനം. പരിശുദ്ധാത്മാവിനെ നല്കുന്ന കൂദാശയാണ് ഇത്. പൗരസ്ത്യസഭകള്‍ ഇതിനെ മൂറോന്‍കൊണ്ടുള്ള അഭിഷേകം തൈലാഭിഷേകം എന്നൊക്കെ വിളിക്കാറുണ്ട്. മാമ്മോദീസായില്‍ പ്രഖ്യാപിച്ച ക്രൈസ്തവവിശ്വാസത്തെ ശക്തിപ്പെടുത്തുകയും അത് സധൈര്യം പ്രഘോഷിക്കാന്‍ വിശ്വാസികളെ പ്രാപ്തരാക്കുകയും ചെയ്യുന്ന സ്ഥൈര്യലേപനത്തിന്റെ ഫലങ്ങള്‍ ഇവയാണ്.

  • ദൈവപുത്ര/ പുത്രീ സ്ഥിരീകരണത്തില്‍ ആഴപ്പെടുന്നു.
  • ക്രിസ്തുവിനോട് ഗാഢമായി ഐക്യപ്പെടുന്നു
  • പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാല്‍ നിറയുന്നു
  • ക്രിസ്തുവിന്റെ മൗതികശരീരമായ സഭയിലെ സജീവാംഗങ്ങളാകുന്നു
  • ക്രിസ്തുവിന് സാക്ഷ്യം വഹിക്കുവാന്‍ ആത്മാവിനാല്‍ ശക്തരാക്കപ്പെടുന്നു.


മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.