വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ കടമുള്ള ദിവസമാണോ?

സഭ അനുവദിച്ചിട്ടുള്ള ചില കടമുള്ള ദിവസങ്ങളുണ്ട്്. ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും വിശുദ്ധ കുര്‍ബാനയില്‍പങ്കെടുക്കണമെന്നത് തിരുസഭയുടെ കല്പനയില്‍ പെടുന്നതാണ്. അതനുസരിച്ച് വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിവസവും കടമുള്ള ദിവസമായി ചില രാജ്യങ്ങളില്‍ ആചരിക്കാറുണ്ട്.എ ന്നാല്‍ പ്രദേശത്തെ മെത്രാനാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുന്നത്.

ത്രീത്വത്തിന്റെ ഞായര്‍ കഴിഞ്ഞുവരുന്ന വ്യാഴാഴ്ചയാണ് പൊതുവെ വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആചരിക്കുന്നത്. എന്നാല്‍ ചിലയിടങ്ങളില്‍ ത്രീത്വത്തിന്റെ ഞായര്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ചകളിലാണ് വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആചരിക്കുന്നത്. കത്തോലിക്കാവിശ്വാസം കൂടുതല്‍ പ്രചാരത്തിലുള്ള സ്‌പെയ്ന്‍ പോലെയുള്ള രാജ്യങ്ങളില്‍ വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ പൊതുഅവധിദിനംകൂടിയാണ്. നമ്മുടെ സഭയില്‍ ഇന്നാണ് വിശുദ്ധകുര്‍ബാനയുടെ തിരുനാള്‍ ആചരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.