ശരിയായ തീരുമാനമാണോ.. ഇതാ ചില സൂചനകള്‍

ചില തീരുമാനങ്ങളെടുത്തതിന് ശേഷം നാം പലപ്പോഴും അസ്വസ്ഥരാകാറുണ്ട്. അത് ശരിയായോ, എന്തെങ്കിലും കുഴപ്പമുണ്ടാവുമോ.. ഇങ്ങനെ പലതരത്തിലുള്ള ആശങ്കകള്‍ തീരുമാനങ്ങളുടെ സൗന്ദര്യം മുഴുവന്‍ നഷ്ടപ്പെടുത്തും.

എന്നാല്‍ ഈ വിഷയത്തെ ആത്മീയമായി കൂടി നാം നോക്കിക്കാണേണ്ടതുണ്ട്. നാം എടുക്കുന്ന തീരുമാനത്തെതുടര്‍ന്ന് ഉളളില്‍ സന്തോഷം അനുഭവിക്കാന്‍ കഴിയുന്നുണ്ടോ. എങ്കില്‍ ആ തീരുമാനം നല്ല തീരുമാനമായിരിക്കും.ദൈവം അനുവദിച്ചവയായിരിക്കും അത്. ഒരു തീരുമാനം എടുത്തുകഴിഞ്ഞതിന് ശേഷം വിഷാദവും, മടിയും, ആന്തരികസംഘര്‍ഷവും അനുഭവപ്പെട്ടാല്‍ അതൊരിക്കലും ദൈവം ആഗ്രഹിച്ച തീരുമാനമായിരിക്കുകയില്ല.

മറ്റൊരു സൂചന ഹൃദയത്തില്‍ സമാധാനം അനുഭവപ്പെടുന്നുണ്ടോ എന്നതാണ്. അതും നിലനില്ക്കുന്ന, നീണ്ടുനില്ക്കുന്ന സമാധാനം. ചില തീരുമാനം എടുത്തുകഴിയുമ്പോള്‍ വല്ലാത്തൊരു സമാധാനം തോന്നും. എന്നാല്‍ അവ നീണ്ടുനില്ക്കണം എന്നില്ല. നീണ്ടുനില്ക്കുന്ന സമാധാനവും സന്തോഷവുമാണ് ദൈവേഷ്ടപ്രകാരമുള്ള തീരുമാനത്തിന്റെ ഫലങ്ങള്‍. അതുകൊണ്ട് ഇനിമുതല്‍ ഏതു തീരുമാനമെടുത്താലും ഇ്ങ്ങനെയൊരു മാനദണ്ഡം ഓര്‍മ്മയിലുണ്ടാവട്ടെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.