കുരിശിന്റെ ശക്തിയാല്‍ ഉടനടി അനുഗ്രഹം ലഭിക്കുന്നതിനുള്ള പ്രാര്‍ത്ഥന

മനുഷ്യരക്ഷയ്ക്കായി കുരിശില്‍ സ്വജീവന്‍ ബലിയര്‍പ്പിച്ച പരമ വിശുദ്ധനായ ദൈവപുത്രാ, രക്ഷയുടെ അടയാളമായ വിശുദ്ധ കുരിശുവഴി എല്ലാ പൈശാചിക ശക്തികളെയും പരാജയപ്പെടുത്തി മരണത്തെ ജയിച്ച ദൈവപുത്രാ, ദൈവമഹത്വം എല്ലാവരും ദര്‍ശിച്ചനുഭവിക്കുന്നതിനായി കുരിശടയാളം വഴി ഞങ്ങളാവശ്യപ്പെടുന്ന കാര്യങ്ങള്‍

( നിയോഗം പറയുകയും 5 പ്രാവശ്യം കുരിശടയാളം വിശ്വാസത്തോടെ വരയ്ക്കുകയും കുരിശിലെ ഈശോയെ ഓര്‍ത്തുകൊണ്ട് തെറ്റുകള്‍ ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കുകയും സര്‍വ്വതും കുരിശിന്‍ചുവട്ടില്‍ സമര്‍പ്പിക്കുകയും വിശ്വസിച്ച് പശ്ചാത്തപിച്ച് ആത്മരക്ഷയ്ക്കായി യാചിക്കുകയും ചെയ്യുക)

ഉടനടി സാധിച്ചുതന്ന് ഞങ്ങളെ അനുഗ്രഹിച്ച് രക്ഷിക്കണമേ. ദൈവമേ നന്ദി..

ദൈവമേ സ്‌തോത്രം.. ദൈവമേ ആരാധനമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.