എല്ലാ ദിവസവും വിശുദ്ധ കുര്‍ബാന സ്വീകരിക്കാമോ.. ഈ അനുഗ്രഹം നേടിയെടുക്കാം

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താലും ചിലപ്പോള്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കാതെപോകുന്ന പലരുമുണ്ട്. അവരുടെ അറിവിലേക്കാണ് ഇക്കാര്യങ്ങള്‍പറയുന്നത്.

നിത്യവും ദിവ്യകാരുണ്യം സ്വീകരിക്കുന്നതിലൂടെ പല ആത്മീയനന്മകളും നാം സ്വന്തമാക്കും. നമ്മുടെ ആത്മാവിനെ അത് ശക്തിപ്പെടുത്തും. മാത്രവുമല്ല ഭാവിയില്‍ നാം ചെയ്യാനിരിക്കുന്ന പാപങ്ങള്‍ ചെയ്യാതിരിക്കാന്‍ പോലും അത് കരുത്തു നല്കും.

പാപം ചെയ്യാതിരിക്കാന്‍ ശക്തിയുണ്ടാകും.പാപത്തെപ്രതിരോധിക്കും. പല വിശുദ്ധരും ഇക്കാര്യം ആവര്‍ത്തിച്ചുപറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ദിവ്യകാരുണ്യം തുടര്‍ച്ചയായി സ്വീകരിക്കുക. ഭയംകൂടാതെ ദിവ്യകാരുണ്യത്തെ സമീപിക്കുക.സ്വീകരിക്കുക.. അത് ഈശോയുടെ ശരീരം ആണ്… വെറും അപ്പമല്ല . മുഴുവന്‍ ഹൃദയത്തോടെ ദിവ്യകാരുണ്യം സ്വീകരിക്കാം. അതുവഴി ദൈവകൃപ സ്വന്തമാക്കുകയും ചെയ്യാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.