സങ്കടങ്ങളില്‍ മുങ്ങിത്താഴുമ്പോഴും നിസ്സഹായതയില്‍ നീറുമ്പോഴും ഈ പ്രാര്‍ത്ഥന ചൊല്ലൂ

ജീവിതത്തില്‍ സങ്കടങ്ങള്‍ ഇല്ലാത്തതായി ആരാണുള്ളത്? എത്രയെത്ര അനുഭവങ്ങള്‍ക്ക് മുമ്പിലാണ് നാം നിസ്സഹായരായിപോകുന്നത്? മനുഷ്യരില്‍ അര്‍പ്പിക്കുന്ന പ്രതീക്ഷകള്‍ക്കും പ്രത്യാശകള്‍ക്കും ഇളക്കം തട്ടുന്ന എത്രയെത്ര സന്ദര്‍ഭങ്ങള്‍. കൂടെയുണ്ടാവുമെന്ന് കരുതുന്നവരെല്ലാം കൈവിട്ടോടിപോകുന്ന ദുര്‍ഭഗനിമിഷങ്ങള്‍. അത്യന്തം ശോചനീയവും നിസ്സഹായവുമായ ഇത്തരം അവസ്ഥകളില്‍ ദൈവസന്നിധിയില്‍ മുട്ടുകുത്തി കൈകള്‍ വിരിച്ചുപിടിച്ചു പ്രാര്‍ത്ഥിക്കുക മാത്രമേ നമുക്ക് ചെയ്യാനുള്ളൂ. അതിനായുള്ള മനോഹരമായ ഒരു പ്രാര്‍ത്ഥന സങ്കീര്‍ത്തനം 86 :1-5 ല്‍ നമുക്ക് കാണാം.

കര്‍ത്താവേ ചെവി ചായിച്ച് എനിക്കുത്തരമരുളണമേ. ഞാന്‍ ദരിദ്രനും നിസ്സഹായനുമാണ്. എന്റെ ജീവനെ സംരക്ഷിക്കണമേ. ഞാന്‍ അങ്ങയുടെ ഭക്തനാണ് അങ്ങില്‍ ആശ്രയിക്കുന്ന ഈ ദാസനെ രക്ഷിക്കണമേ. അങ്ങാണ് എന്റെ ദൈവം. കര്‍ത്താവേ എന്നോട് കരുണ കാണിക്കണമേ. ദിവസം മുഴുവനും ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. അങ്ങയുടെ ദാസന്റെ ആത്മാവിനെ സന്തോഷിപ്പിക്കണമേ. കര്‍ത്താവേ ഞാന്‍ അങ്ങയിലേക്ക് എന്റെ മനസ്സിനെ ഉയര്‍ത്തുന്നു. കര്‍ത്താവേ അങ്ങ് നല്ലവനും ക്ഷമാശീലനുമാണ്. അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട് അങ്ങ് സമൃദ്ധമായി കൃപ കാണിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.