ദിവസം മൂന്നു തവണയെങ്കിലും പ്രാര്‍ത്ഥിക്കണമെന്ന് ഈ സങ്കീര്‍ത്തന ഭാഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നു

ഇടവിടാതെ പ്രാര്‍ത്ഥിക്കുക, എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുക, സന്തോഷത്തോടെയിരിക്കുക.. തിരുവചനം നമ്മോട് ആവശ്യപ്പെടുന്ന ചില കാര്യങ്ങളാണ് ഇവയെല്ലാം.

എന്നാല്‍ ഇടവിടാതെ പ്രാര്‍ത്ഥിക്കുന്ന കാര്യത്തില്‍ നാം പലപ്പോഴും പിന്നിലാകാറുണ്ട്.. ലോകത്തിന്റെ ചിന്തകളുംമോഹങ്ങളും വ്യഗ്രതകളുമാണ് നമ്മെ ഇടവിടാതെയുള്ള പ്രാര്‍ത്ഥനകളില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. പക്ഷേ ദിവസം മൂന്നുനേരമെങ്കിലും നാം പ്രാര്‍ത്ഥിക്കേണ്ടതുണ്ടെന്നാണ് സങ്കീര്‍ത്തനം 55: 16-17 പറയുന്നത്. ആ തിരുവചനം ഇപ്രകാരമാണ്

ഞാന്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു. കര്‍ത്താവ് എന്നെ രക്ഷിക്കും. സന്ധ്യയിലും പ്രഭാതത്തിലും മധ്യാഹ്നത്തിലും ഞാന്‍ ആവലാതിപ്പെട്ടു കരയും

അതുകൊണ്ട് ദിവസത്തില്‍ മൂന്നുതവണയെങ്കിലും നമുക്ക് പ്രാര്‍ത്ഥിക്കാന്‍ ശ്രമിക്കാം.പ്രാര്‍ത്ഥനയിലൂടെ നമുക്ക് ദൈവവുമായി ചേര്‍ന്നുനില്ക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.