ദിനകൃത്യങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ഹൃദയം സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി ഈശോ മറിയം വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കൂ

ദിനകൃത്യങ്ങള്‍ ആരംഭിക്കുന്നത് ദൈവവിചാരത്തോടെയാകണം.അതിന് ആദ്യം ചെയ്യേണ്ടത് ഹൃദയം സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി ഈശോ മറിയം എന്നീ തിരുനാമങ്ങള്‍ ഉച്ചരിച്ച് ഇന്നേ ദിവസത്തെമുഴുവന്‍ സമര്‍പ്പിക്കുകയും ചെയ്യേണ്ടതായ കാര്യങ്ങള്‍ ദൈവേഷ്ടപ്രകാരം ചെയ്യാന്‍ സഹായം യാചിക്കുകയുമാണ്.

നാം ചെയ്യുന്ന എല്ലാപ്രവൃത്തികളെയും നമ്മെതന്നെയും ദൈവത്തിന് സമര്‍പ്പിക്കണം.മാതാവിന്റെ മാധ്യസ്ഥം പ്രത്യേകം യാചിക്കണം. ഈശോയെ നിരന്തരം സ്തുതിക്കുകയും വേണം. മൗനമായിട്ടായിരിക്കണം ജോലി ചെയ്യേണ്ടത്. ആവശ്യമില്ലാതെ സംസാരിക്കുകയുമരുത്.

സ്വര്‍ഗ്ഗത്തിലേക്ക് ഹൃദയം ഉയര്‍ത്തി ഈശോമറിയം എന്ന് വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിന് നമ്മുടെ ജീവിതത്തില്‍ ഇടപെടാതിരിക്കാനാവില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.