മതപീഡനങ്ങള്‍ക്ക് നടുവിലും പ്രത്യാശയുടെ സൂചനയായി നിക്കരാഗ്വയില്‍ വൈദികവസന്തം

നിക്കരാഗ്വ: കത്തോലിക്കാസഭയ്ക്ക് നേരെ കഠിനമായ മതപീഡനങ്ങള്‍ അരങ്ങേറുന്ന നിക്കരാഗ്വയില്‍ ഒമ്പതുവൈദികര്‍ അഭിഷിക്തരായി. പ്രസിഡന്റ് ഡാനിയേല്‍ ഓര്‍ട്ടെഗയും ഭാര്യയും വൈസ് പ്രസിഡന്റ് റൊസാരിയോമുരില്ലോയും രാജ്യത്തെ കത്തോലിക്കാസഭയ്ക്ക് നേരെ വ്യാപകമായ രീതിയില്‍ ആക്രമണങ്ങളും പീഡനങ്ങളും അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന വേളയിലാണ് വൈദികവസന്തം.

കര്‍ദിനാള്‍ ലെപ്പോള്‍ഡോ ബ്രെനെസ് മുഖ്യകാര്‍മ്മികനായിരുന്നു. 2023 ലാണ് ഡാനിയേല്‍ ഓര്‍ട്ടെഗയുടെ സേച്ഛാധിപത്യഭരണകൂടം രണ്ടുമെത്രാന്മാരെയും 15 വൈദികരെയും രണ്ടു സെമിനാരിക്കാരെയും അറസ്റ്റ് ചെയ്തത്.

പുതിയ വൈദികര്‍ കര്‍ത്താവിന്റെ യഥാര്‍ത്ഥ സേവകരാണെന്ന് കര്‍ദിനാള്‍ വചനസന്ദേശത്തില്‍ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.