ദൈവകരുണയുടെ നൊവേന ഇന്ന് മുതല്‍ മരിയന്‍പത്രത്തില്‍

ദൈവകരുണയുടെ നൊവേന ഇന്ന് മുതല്‍ മരിയന്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ചുതുടങ്ങുകയാണ്. ദു:ഖവെള്ളിയാഴ്ച മുതല്‍ ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന ആദ്യ ഞായര്‍ വരെയാണ് ഈ നൊവേന നടത്തേണ്ടത്. എങ്കിലും ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും ഈ നൊവേന നടത്താവുന്നതാണ്.

വിശുദ്ധ ഫൗസ്റ്റീനയ്ക്ക് ഈശോ വെളിപെടുത്തിക്കൊടുത്ത പ്രാര്‍ത്ഥനയാണ് ദൈവകരുണയുടെ നൊവേന.

ഈ ഒമ്പതുദിവസങ്ങളില്‍ എന്റെ കരുണയുടെ ഉറവിടത്തേക്ക് നീ ആത്മാക്കളെ കൊണ്ടുവരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ അവരുടെ ജീവിതത്തിലെ കഷ്ടപാടുകളിലും ദുരിതങ്ങളിലും പ്രത്യേകിച്ച് മരണസമയത്തും അവര്‍ക്കാവശ്യമായിരിക്കുന്ന ശക്തിയും ആശ്വാസവും വേണ്ടുന്ന എല്ലാ കൃപകളും അവര്‍ നേടിയെടുക്കട്ടെ. ഓരോ ദിവസവും വ്യത്യസ്തരായ ആത്മാക്കളുടെ സംഘങ്ങളെ എന്റെ ഹൃദയത്തിലേക്ക് കൊണ്ടുവരുകയും അവരെ എന്റെ കരുണക്കടലില്‍ മുക്കിയെടുക്കുകയും ചെയ്യുക. എന്റെ കരുണയുടെ ഉറവയിലേക്ക് നീ കൊണ്ടുവരുന്ന ആത്മാവിന് ഞാന്‍ ഒന്നുംതന്നെ നിഷേധിക്കുകയില്ല.’

ഈശോയുടെ ഈ വാഗ്ദാനമനുസരിച്ച് നമുക്ക് ദൈവകരുണയുടെ നൊവേന പ്രാര്‍ത്ഥിക്കാം. മറ്റുള്ളവരിലേക്ക് ഈ പ്രാര്‍ത്ഥന എത്തിക്കുകയും ചെയ്യാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.