ഇപ്പോള്‍ ഇരുട്ടിലാണോ സാരമില്ല , ഇത് പ്രകാശവഴിയിലേക്കുള്ള ഒരു ഇടവേള മാത്രം


ആത്മീയരായ മനുഷ്യരുടെ ജീവിതത്തിലെല്ലാം അപ്രതീക്ഷിതമായ ഇരുട്ട് കടന്നുവന്നേക്കാം. എന്നാല്‍ അവരുടെ ജീവിതത്തിലേക്ക് ഇനി വെളിച്ചം കടന്നുവരില്ല എന്നതിന്റെ അടയാളമൊന്നുമല്ല അത്. കാരണം വിശുദ്ധരുടെ ജീവിതത്തില്‍ പോലും ഇരുള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു.

അതുകൊണ്ടാണ് കുരിശിലെ വിശുദ്ധ യോഹന്നാന്‍ ഇങ്ങനെ പറയുന്നത്, വലിയൊരു വെളിച്ചത്തിലേക്കുള്ള ഒരുക്കമാണ് ഇരുട്ട് എന്ന്. ആത്മാവിന്റെ ഇരുണ്ട രാത്രികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നുവല്ലോ അദ്ദേഹം. അദ്ദേഹം പറയുന്ന മറ്റൊരു കാര്യം കൂടിയുണ്ട്.

ജീവിതത്തിന്റെ സായാഹ്നങ്ങളില്‍ നാം ഓരോരുത്തരും വിധിക്കപ്പെടുന്നത് നാം എന്തുമാത്രം സ്‌നേഹിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കുമത്രെ. ജീവിതത്തില്‍ ചുറ്റിനുമുള്ളവരെ സ്‌നേഹിക്കാന്‍ മറന്നുപോവുകയോ മടിക്കുകയോ ചെയ്യുന്നവരാണ് നമ്മില്‍ ഭൂരിപക്ഷവും.

അല്ലെങ്കില്‍ കാര്യസാധ്യത്തിന് വേണ്ടി മാത്രം സ്‌നേഹിക്കുന്നവര്‍. പക്ഷേ നിസ്വാര്‍ത്ഥമായി സ്‌നേഹിക്കുക. അതാണ് ന്യായവിധിക്ക് മുമ്പില്‍ നില്ക്കുവാന്‍ നമുക്ക് ധൈര്യം നല്കുന്ന ഒരു ഘടകം.ജീവിതത്തിലെ നിരവധിയായ പ്രതികൂലങ്ങള്‍ക്ക് മുമ്പിലും ദൈവത്തോട് ചേര്‍ന്നുനില്ക്കാനും കുരിശിലെ വിശുദ്ധ യോഹന്നാന്‍ നമ്മോട് പറയുന്നു.

അപ്പോള്‍ മാത്രമേ നമ്മുക്ക് ശക്തിയും ഉള്‍വെളിച്ചവും ദൈവത്തില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളും ലഭിക്കുകയുള്ളൂ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.