സ്‌നേഹിതനെ നഷ്ടപ്പെടുത്തിക്കൊണ്ട് തര്‍ക്കം വിജയിച്ചിട്ടെന്തുകാര്യം? ഈശോ ചോദിക്കുന്നു

സൗഹൃദങ്ങളില്‍ വിയോജിപ്പുകളും തര്‍ക്കങ്ങളും സ്വഭാവികമാണ്. പക്ഷേ അവയൊരിക്കലും ബന്ധം മുറിയാന്‍ തക്കവിധത്തിലായിരിക്കരുത്. ഏതെങ്കിലും ഒരു വിഷയത്തിന്റെ പേരില്‍ വിയോജിപ്പുകളും വാഗ്വാദങ്ങളും ഉണ്ടാകുമ്പോള്‍ അത് ആരെയും മുറിപ്പെടുത്തുന്ന വിധത്തിലായിരിക്കരുത്. മാനുഷികമായനിര്‍ദ്ദേശം മാത്രമല്ലഇത് ക്രിസ്തുവിന്റെ വാക്കുകള്‍ കൂടിയാണ്. യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.

യേശുവിന്റെ വാക്കുകള്‍ ഇപ്രകാരമാണ്: സഹോദരരേ അത്ര ആഴമായ വികാരത്തോടുകൂടി തര്‍ക്കിക്കരുത്. ആരെയും മുറിപ്പെടുത്താതെ ഉത്തരംലഭിക്കുന്നതിന് വേണ്ടി നിങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ച് മാന്യവും സ്‌നേഹപൂര്‍വ്വവുമായ രീതിയില്‍ചര്‍ച്ച ചെയ്യാവുന്നതാണ്. ഒരു സ്‌നേഹിതനെ നഷ്ടപ്പെടുത്തിക്കൊണ്ട് ഒരു തര്‍ക്കം വിജയിച്ചിട്ടെന്തുകാര്യം?

നമ്മുടെ എല്ലാ ബന്ധങ്ങളിലും ക്രിസ്തുവിന്റെ ഈ വാക്കുകള്‍ വഴി നടത്തട്ടെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.