തിന്മയുടെ ശക്തികള്‍ക്കെതിരെ ഈ വചനങ്ങൾ കൊണ്ട് പോരാടാം

തിന്മ മുമ്പ് എന്നത്തെക്കാളും കൂടുതലായി വര്‍ദ്ധിച്ചുവരുന്ന കാലത്താണ് നാം ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഇക്കാലത്ത് ജീവിച്ചിരിക്കുമ്പോള്‍ നാം കൂടുതല്‍ ജാഗരൂകരാകേണ്ടതുണ്ട്. ഉണര്‍ന്നിരിക്കേണ്ടതുണ്ട്. വചനത്തില്‍നിന്ന് ശക്തി സ്വീകരിക്കേണ്ടതുണ്ട്. വചനം ദൈവമാണ്. വചനം പറയുമ്പോള്‍ നാം ദൈവത്തെ തന്നെയാണ് ഉദ്ധരിക്കുന്നത്. അതാണ് വചനത്തിന്റെ ശക്തിയും. അക്കാരണത്താല്‍ നാം തിന്മയെ നേരിടേണ്ടത് വചനം കൊണ്ടായിരിക്കണം.

തിന്മയുടെ ശക്തികള്‍ക്കെതിരെ പോരാടാനായി ഏതാനും ചില വചനങ്ങള്‍ ഹൃദിസ്ഥമാക്കേണ്ടത് അത്യാവശ്യമാണ്. ഇതാ അത്തരത്തിലുള്ളചില വചനങ്ങള്‍.

ഇതാ പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതെ ചവിട്ടിനടക്കാന്‍ നിങ്ങള്‍ക്ക് ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല. ( ലുക്കാ 10:19)

യേശു കല്പിച്ചു സാത്താനേ ദൂരെപോവുക. അപ്പോള്‍ പിശാച് അവനെ വിട്ടുപോയി( മത്താ 4:10)

സമാധാനത്തിന്റെ ദൈവം ഉടന്‍ തന്നെ പിശാചിനെ നിങ്ങളുടെ കാല്‍ക്കീഴിലാക്കി തകര്‍ത്തുകളയും.( റോമാ 16:20)

ആരും കയറിയിറങ്ങി നടക്കാതിരിക്കാന്‍ ഞാന്‍ എന്റെ ഭവനത്തിന് ചുറ്റും പാളയമടിച്ച് കാവല്‍നില്ക്കും. ഒരു മര്‍ദ്ദകനും ഇനി അവരെ കീഴടക്കുകയില്ല. എന്റെ കണ്ണ് അവരുടെ മേല്‍ ഉണ്ട്.( സക്കറിയാ 9:8)

നമുക്കെതിരെ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെ തന്നെയും അംഗുലീചലനം കൊണ്ടു തറപറ്റിക്കാന്‍ കഴിയുന്ന സര്‍വ്വശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ( 2 മക്ക 8:18)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.