ഇന്ന് ജപമാലരാജ്ഞിയുടെ തിരുനാള്‍

ഒക്ടോബര്‍ ഏഴാണ് ജപമാലരാജ്ഞിയുടെ തിരുനാളായി ആചരിക്കുന്നത്.. 1570 ല്‍ തുര്‍ക്കികളുമായുണ്ടായ ലെപ്പാന്റോ യുദ്ധത്തിലുണ്ടായ വിജയത്തിന്റെ നന്ദിപ്രകാശനമായിട്ടാണ് പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ആചരിക്കുന്നത്. വിശുദ്ധ പിയൂസ് അഞ്ചാമന്‍ മാര്‍്പാപ്പയാണ് ഈ തിരുനാളിന് തുടക്കംകുറിച്ചത്്. പരിശുദ്ധ ജപമാലയുടെ രാജ്ഞീ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ എന്ന പ്രാര്‍ത്ഥന രചിച്ചത് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയാണ്.

പരിശുദ്ധ ദൈവമാതാവിന്റെ ജപമാല വഴി ലഭിച്ച അളവറ്റ അനുഗ്രഹങ്ങള്‍ക്കുള്ള നന്ദിയുടെ പ്രകടനമായിട്ടാണ് ജപമാല രാജ്ഞിയുടെ തിരുനാള്‍ ആഘോഷിക്കുന്നത്. പരിശുദ്ധ അമ്മയിലൂടെ, ജപമാലയിലൂടെ നമ്മുടെ ജീവിതത്തിലുണ്ടായ എല്ലാ നന്മകള്‍ക്കും നന്ദിപറയാനായി ഈ ദിവസം നമുക്കുപയോഗിക്കാം.

പരിശുദ്ധ ജപമാല രാജ്ഞീ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.