സാത്താന്റെ പദ്ധതികള്‍ പൊളിക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം

സാ്ത്താന്റെ പദ്ധതികള്‍ പൊളിക്കാനുള്ള എളുപ്പമാര്‍ഗം എന്താണെന്നോ അത് മറ്റൊന്നുമല്ല വിശുദ്ധ കുര്‍ബാനയാണ്. വിശുദ്ധ ലോറന്‍സ് ജസ്റ്റീനിയനാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്:

ഒരു മനുഷ്യന് വിശുദ്ധ കുര്‍ബാനയാകുന്ന ബലിയില്‍ നിന്ന ഉളവാകുന്ന ആനുകൂല്യങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുക സാധ്യമല്ല. പാപി ദൈവവുമായിരമ്യപ്പെടുന്നു.നീതിമാന്മാര്‍ കൂടുതല്‍ സത്യസന്ധരായി തീരുന്നു. പാപങ്ങള്‍ കഴുകപ്പെടുന്നു. ദുര്‍ഗുണങ്ങള്‍ ഒഴിവാക്കപ്പെടുന്നു. സദ്ഗുണങ്ങളും യോഗ്യതകളും വളര്‍ച്ച പ്രാപിക്കുന്നു.സാത്താന്റെ പദ്ധതികള്‍ വിഫലമാകുന്നു

വിശുദ്ധ കുര്‍ബാനയിലുള്ള ഭാഗഭാഗിത്വം എല്ലാ വിധ പ്രലോഭനങ്ങളെയും കീഴടക്കാന്‍ നമുക്ക് ശക്തിനല്കും. അതുകൊണ്ട് ഇനിമുതല്‍ നമുക്കേറ്റവും ഭയഭക്തിബഹുമാനങ്ങളോടെ വിശുദ്ധ ബലിയില്‍ പങ്കെടുക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.