കര്‍ത്താവില്‍ ശരണം വച്ചു ജോലി ചെയ്യണേ.. തിരുവചനം ഓര്‍മ്മിപ്പിക്കുന്നു

ജോലിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമാണ് നമ്മളില്‍ ഭൂരിപക്ഷത്തിന്റെയുംജീവിതമാര്‍ഗ്ഗം. എന്നാല്‍ ചിലപ്പോഴെങ്കിലും അപ്രതീക്ഷിതമായി നമുക്ക് ജോലി നഷ്ടങ്ങളുണ്ടായേക്കാം. ജീവിതം വഴിമുട്ടിയേക്കാം. കടുത്ത സാമ്പത്തികപ്രതിസന്ധികളിലൂടെ കടന്നുപോയേക്കാം. പുറമേനിന്ന്‌നോക്കുമ്പോള്‍ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്തവിധത്തിലുളള ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമായിരിക്കും അതെല്ലാം. ഇത്തരമൊരു സാഹചര്യത്തില്‍ നമുക്ക് ചിലരോടൊക്കെ ദേഷ്യം തോന്നിയേക്കാം. അസൂയതോന്നിയേക്കാം. പക്ഷേ തിരുവചനം പറയുന്നത് അതൊന്നും വേണ്ടായെന്നാണ്. വചനം ഇക്കാര്യത്തില്‍ നമ്മോട് പറയുന്നത് ഇങ്ങനെയാണ്.

കര്‍ത്താവില്‍ ശരണം വച്ചു നിന്റെ ജോലി ചെയ്യുക. ദരിദ്രനെ സമ്പന്നനാക്കാന്‍ കര്‍ത്താവിന് ഒരു നിമിഷം മതി. ( പ്രഭാ 11:21)

നമുക്ക് ഈ വചനത്തില്‍ വിശ്വസിക്കാം. നമുക്ക് കര്‍ത്താവില്‍ ശരണം വയ്ക്കാം. ലക്ഷപ്രഭുവോ കോടീശ്വരനോ ആയില്ലെങ്കിലും കര്‍ത്താവ് നമ്മുടെ അത്താഴം മുടക്കുകയോ അനുദിനജീവിതവ്യാപാരങ്ങളില്‍ ബുദ്ധിമുട്ടുവരുത്തുകയോ ഇല്ലെന്ന് നമുക്ക് ഉറച്ചുവിശ്വസിക്കാം. പാപിയുടെ നേട്ടങ്ങളില്‍ അസൂയ ഇല്ലാതെ കര്‍ത്തവ്യങ്ങള്‍ നിഷ്ഠയോടെ അനുഷ്ഠിച്ച് വാര്‍ദ്ധക്യംവരെ നമുക്ക ജോലി ചെയ്യാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.