ദൈവത്തിന്റെ രക്ഷാകര ശക്തിയില്‍ ആശ്രയിക്കാം

ദൈവത്തിന്റെ രക്ഷാകരശക്തിയില്‍ ആശ്രയിച്ച് മുന്നോട്ടുപോകാന്‍ തക്ക വിശ്വാസം നമുക്കുണ്ടോ? ദൈവത്തിന്റെ രക്ഷാകരശക്തിയില്‍ ആശ്രയിച്ച് മുന്നോട്ടുപോകാന്‍ നമ്മെ സഹായിക്കുന്നതാണ് സങ്കീര്‍ത്തനങ്ങള്‍ 67. ഈ സങ്കീര്‍ത്തനം നമുക്കൊരു പ്രാര്‍ത്ഥനയാക്കി മാറ്റാം

ദൈവം നമ്മോട് കൃപ കാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ. അവിടന്ന് തന്റെ പ്രീതി നമ്മുടെമേല്‍ ചൊരിയുമാറാകട്ടെ. അങ്ങയുടെ വഴി ഭൂമിയിലും അങ്ങയുടെ രക്ഷാകരശക്തി സകല ജനതകളുടെയിടയിലും അറിയപ്പെടേണ്ടതിന് തന്നെ. ദൈവമേ ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ. എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ.ജനതകളെല്ലാം ആഹ്ലാദിക്കുകയും ആനന്ദഗാനം ആലപിക്കുകയും ചെയ്യട്ടെ. അങ്ങ് ജനതകളെ നീതിപൂര്‍വ്വം വിധിക്കുകയും ജനപദങ്ങളെ നയിക്കുകയും ചെയ്യുന്നു. ദൈവമേ ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ. എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ. ഭൂമി അതിന്റെ വിളവ് നല്കി ദൈവം നമ്മുടെ ദൈവം നമ്മെ അനുഗ്രഹിച്ചു. അവിടന്ന് നമ്മെ അനുഗ്രഹിച്ചു. ഭൂമി മുഴുവന്‍ അവിടത്തെ ഭയപ്പെടട്ടെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.