വത്തിക്കാന്‍ ഫാര്‍മസിആരംഭിച്ചിട്ട് 150 വര്‍ഷം പൂര്‍ത്തിയായി

വത്തിക്കാന്‍സിറ്റി: വത്തിക്കാന്‍ ഫാര്‍മസി ആരംഭിച്ചിട്ട് 150 വര്‍ഷം പൂര്‍ത്തിയായതിന്റെ ആഘോഷം നടന്നു. ഇതോട് അനുബന്ധിച്ച് ഫാര്‍മസിയുടെ ചുമതല വഹിക്കുന്ന സന്യാസിനി സന്യാസികളും ജീവനക്കാരുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി.

ഗ്രിഗറി പതിനാറാമന്‍ മാര്‍പാപ്പയുടെ സ്വപ്‌നമായിരുന്നു ആശ്രമത്തോട് അനുബന്ധിച്ചുളള ഫാര്‍മസി. ഒമ്പതാം പീയൂസ് മാര്‍പാപ്പയാണ് ഫാര്‍മസി ആരംഭിക്കാന്‍ വിശുദ്ധ ജൊവാന്നി ദി ദിയോ സന്യാസസമൂഹത്തെ ഏല്പിച്ചത്.

കുരിശിന്റെ വിദ്യാലയത്തില്‍ നിന്ന് പഠിച്ച് ഫാര്‍മസിയുടെ ബെഞ്ചില്‍ കരുണയുടെ വിതരണക്കാരാവാന്‍ കഴിയണമെന്ന് ജീവനക്കാരുമായുള്ള കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.