ഒരുനാളും ലജ്ജിക്കാനിടയാകാതിരിക്കാന്‍ നമുക്ക് കര്‍ത്താവില്‍ ആശ്രയിക്കാം

മനുഷ്യരില്‍ പ്രത്യാശയര്‍പ്പിക്കുകയോ അവരെ പൂര്‍ണ്ണമായും കണ്ണടച്ച് വിശ്വസിക്കുകയോ അരുത്. കാരണം മാനുഷികമായ കുറവുകള്‍ നമ്മള്‍ എല്ലാവരിലുമുണ്ട്. അതുകൊണ്ട് മനുഷ്യരില്‍ ആശ്രയിച്ചാല്‍ അവര്‍ നാം വിചാരിക്കുന്നതുപോലെ പെരുമാറാതെ വന്നാല്‍, ആഗ്രഹിക്കുന്നതുപോലെ ചെയ്യാതെ വന്നാല്‍ നമ്മള്‍ നിരാശപ്പെട്ടുപോകും. അതുകൊണ്ട് കര്‍ത്താവില്‍ മാത്രം എപ്പോഴും ആശ്രയിക്കുക. കര്‍ത്താവില്‍ ആശ്രയിക്കുന്നവര്‍ക്ക് ചൊല്ലാവുന്ന മനോഹരമായ പ്രാര്‍ത്ഥനയാണ് സങ്കീര്‍ത്തനം 71. അതില്‍ ഒന്നു മുതലുള്ള തിരുവചനങ്ങള്‍ നാം ഇപ്രകാരം വായിക്കുന്നു.

കര്‍ത്താവേ അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു. ഞാന്‍ ഒരുനാളും ലജ്ജിക്കാനിടയാക്കരുതേ. അങ്ങുടെ നീതിയില്‍ എന്നെ മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യണമേ.എന്റെ യാചന കേട്ട് എന്നെ രക്ഷിക്കണമേ. അങ്ങ് എനിക്ക് അഭയശിലയുംഉറപ്പുളള രക്ഷാദുര്‍ഗ്ഗവും ആയിരിക്കണമേ. അങ്ങാണ് എന്റെ അഭയശിലയും ദുര്‍ഗ്ഗവും കര്‍ത്താവേ അങ്ങാണ് എന്റെ പ്രത്യാശ. ചെറുപ്പം മുതല്‍ അങ്ങാണ് എന്റെ ആശ്രയം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.