പരദ്രോഹികള്‍ക്ക് പീഡ സഹിക്കേണ്ടിവരുമെന്ന് തിരുവചനം

മനുഷ്യന്‍ തന്റെ സ്വാര്‍ത്ഥതയില്‍ നിന്ന്, കുടിലചിന്തകളില്‍ നിന്ന് മറ്റുള്ളവര്‍ക്ക് ദ്രോഹകരമായ പല പ്രവൃത്തികളും ചെയ്യാറുണ്ട്. എന്നാല്‍ ഈ ദ്രോഹപ്രവര്‍ത്തികള്‍ക്ക് ദൈവം തങ്ങളെ ശിക്ഷിക്കുമെന്നോ ദൈവതിരുമുമ്പില്‍ തങ്ങള്‍ ഇതിന് കണക്കു ബോധിപ്പിക്കേണ്ടിവരുമെന്നോ ഉളള ചിന്ത ഇവരില്‍ പലര്‍ക്കുമില്ല. എന്നാല്‍ മറ്റുള്ളവരെ ദ്രോഹിക്കുന്നവരെ ദൈവം പിടികൂടുക തന്നെ ചെയ്യും. നമ്മുടെ പ്രവൃത്തികള്‍ നമ്മുടെ നാശമോ നന്മയോ ക്ഷണിച്ചുവരുത്തും. അതുകൊണ്ടാണല്ലോ വചനം ഇപ്രകാരം പറയുന്നത്

നിങ്ങളിലാരും തന്നെ കൊലപാതകിയോ മോഷ്ടാവോ ദുഷ്‌ക്കര്‍മ്മിയോ ആയി പീഡസഹിക്കാന്‍ ഇടയാകരുത്.( 1 പത്രോസ് 4:15)

ദുഷ്‌ചെയ്തികളില്‍ നിന്ന് നമുക്ക് അകന്നുനില്ക്കാം.മറ്റുള്ളവരെ ഒരുതരത്തിലും ദ്രോഹിക്കുകയില്ലെന്ന് നമുക്ക് ശപഥമെടുക്കാം. അപ്പോള്‍ ദൈവം തരുന്ന പീഡകളില്‍ നിന്ന് നാം രക്ഷപ്പെടുക തന്നെ ചെയ്യും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.