ദാരിദ്ര്യവും സമൃദ്ധിയും തരരുതേയെന്ന് പ്രാര്‍ത്ഥിക്കേണ്ടത് എന്തുകൊണ്ടായിരിക്കും?

ദാരിദ്ര്യവും സമൃദ്ധിയും നമ്മളെ ദൈവത്തില്‍ നിന്ന് അകറ്റുന്ന കാര്യങ്ങളാണ്. തിരുവചനത്തില്‍ നിന്ന് ലഭിക്കുന്ന സൂചനയും അ്ത്തരത്തിലുള്ളതാണ്. സുഭാഷിതങ്ങള്‍ വ്യക്തമാക്കുന്നത് അക്കാര്യമാണ്.

രണ്ടുകാര്യങ്ങള്‍ ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു. മരണംവരെ എനിക്ക് അവ നിഷേധിക്കരുതേ. അസത്യവും വ്യാജവും എന്നില്‍ നിന്ന് അകറ്റിനിര്‍ത്തണമേ. ദാരിദ്ര്യമോ സമൃദ്ധിയോ എനിക്ക് തരരുതേ. ആവശ്യത്തിന് ആഹാരം തന്ന് എന്നെ പോറ്റണമേ. ഞാന്‍ സമൃദ്ധിയില്‍ അങ്ങയെ അവഗണിക്കുകയും കര്‍ത്താവ് ആര് എന്ന് ചോദിക്കുകയും ചെയ്‌തേക്കാം. ദാരിദ്ര്യം കൊണ്ട് മോഷ്ടിച്ച് ദൈവനാമത്തെ ന്ി്ന്ദിക്കുകയും ചെയ്‌തേക്കാം.( സുഭാഷിതങ്ങള്‍ 30:7-9)

അതെ ദാരിദ്യവും സമൃദ്ധിയും ഒന്നുപോലെ നമ്മെ ദൈവത്തില്‍ നിന്ന് അകറ്റും. ദാരിദ്ര്യമുണ്ടാവുമ്പോഴും സമൃദ്ധിയുണ്ടാകുമ്പോഴും നാം ഒന്നുപോലെ ദൈവത്തില്‍ നിന്ന് അകന്നുപോയേക്കാം. അതുണ്ടാവാതിരിക്കാന്‍ നമുക്ക് സുഭാഷിതങ്ങളിലേതുപോലെ പ്രാര്‍ത്ഥിക്കാം. ജീവിതത്തിലെ ചെറുതും വലുതുമായ കാര്യങ്ങളില്‍ ദൈവത്തെ ആശ്രയിച്ചു മുന്നോട്ടുപോകാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.