വിശുദ്ധ ദേവസഹായം ഡോക്യുമെന്ററി പ്രകാശനം ചെയ്തു

കൊച്ചി:ഭാരതത്തിലെ ആദ്യഅല്മായ വിശുദ്ധനായി ഉയര്‍ത്തപ്പെടുന്ന വാഴ്ത്തപ്പെട്ട ദേവസഹായംപിള്ളയെക്കുറിച്ചുള്ള ആനിമേഷന്‍ ഡോക്യുമെന്ററി പ്രകാശനം ചെയ്തു. വിശുദ്ധ ദേവസഹായം: സഹനസഭയുടെ പ്രതിരൂപം എന്നാണ് പേര്. പാലാരിവട്ടം പിഒസിയില്‍ നടന്ന ചടങ്ങില്‍ വരാപ്പുഴഅതിരൂപത മുന്‍ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് എമിരറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പ്രകാശനം നിര്‍വഹിച്ചു.

മലയാളം,ഇംഗ്ലീഷ്,ഹിന്ദി, തമിഴ ഭാഷകളില്‍ നിര്‍മ്മിക്കപ്പെട്ട 30 മിനിറ്റ് ദൈര്‍ഘ്്യമുള്ളആനിമേഷന്‍ ഡോക്യുമെന്ററി കാത്തലിക് ഫോക്കസ് യൂ്ട്യൂബില്‍ കാണാം. കല്യാണ്‍ രൂപതയുടെ മാധ്യമവിഭാഗവും കാത്തലിക് ഫോക്കസുംചേര്‍ന്നാണ് നിര്‍മ്മാണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.