മരിയൻ അപ്പാരിഷൻ മിഷനറീ സമർപ്പിത സമൂഹം നിലവിൽ വരുന്നു


മരിയൻമിഷൻ ചൈതന്യത്തോടെ പ്രവർത്തിക്കുന്ന പ്രാർത്ഥനാ സമൂഹമാണ് മരിയൻ അപ്പാരിഷൻ മിഷനറീസ്. ദൈവപിതാവ് പരിശുദ്ധ അമ്മയിലൂടെ തിരുസഭയിൽ പ്രവർത്തിക്കുന്നതിന്റെ കാലിക പ്രസക്തങ്ങളായ സന്ദേശങ്ങളെ പ്രചരിപ്പിക്കുക എന്നതാണ് ഈ മിഷൻസമൂഹത്തിന്റെ പ്രഖ്യാപിത ലക്ഷ്യം.

മരിയൻ അപ്പാരിഷൻ പയസ് അസോസിയേഷന്റെ ഭാഗമായി 3 പ്രധാനപ്പെട്ട പ്രേഷിത മേഖലകളാണ് വിഭാവനം ചെയ്തിട്ടുള്ളത്.

  1. സമർപ്പിതസമൂഹം ( For women – Missionary Sisters)2. സമർപ്പിത സമൂഹം (For Men – Celebate deacons & Missionary brothers)3. ഫാമിലി അപ്പസ്തോലേറ്റ് മിഷൻ (Married deacons,1 വർഷത്തേയ്ക്ക് ശുശ്രൂഷയ്ക്കായി സമർപ്പണം ചെയ്യുന്ന യുവതീയുവാക്കൾ, ദമ്പതികൾ, വിധവകൾ

കൃപാസനത്തിൽ നടന്ന മരിയൻ പ്രത്യക്ഷീകരണമുൾപ്പടെ ആഗോള തലത്തിലുള്ള മരിയൻ പ്രത്യക്ഷീകരണ സന്ദേശങ്ങൾ ലോകത്തിന് കൈമാറുന്നതിനായി മരിയൻ സമർപ്പണ ചൈതന്യം ഉൾക്കൊണ്ട് അവൻ പറയുന്നതുപോലെജീവിച്ചുകൊണ്ട് (യോഹ.2:3) ഈശോയെ കാലഘട്ടത്തിന്റെ വെല്ലുവിളികൾഉൾക്കൊണ്ട് ലോകത്തിന് കൈമാറുവാൻ യുവതീയുവാക്കളെ ക്ഷണിക്കുന്ന സമർപ്പിതസമൂഹമാണ് ഇത്.

20-ാം നൂറ്റാണ്ടിനുള്ളിൽ മുന്നൂറ്റി എൺപത്താറോളം മരിയൻ അപ്പാരിഷനാണ് നടന്നിട്ടുള്ളത്. ഇതിൽ തന്നെ 299-ഓളം മരിയൻ പ്രത്യക്ഷീകരണങ്ങളെക്കുറിച്ച് ഇതുവരെ സഭ പ്രത്യേക തീരുമാനങ്ങൾ എടുത്തിട്ടില്ല. ഈ പ്രത്യക്ഷീകരണങ്ങൾ പരിശുദ്ധ അമ്മ വ്യക്തികളോട്, സഭയോട്,രാജ്യത്തോട്, ലോകത്തോട് പറഞ്ഞിട്ടുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളുന്നവയാണ്. ആധുനിക സമ്പർക്ക മാധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ട് മരിയൻ പ്രത്യക്ഷീകരണങ്ങളിലൂടെ പരിശുദ്ധ അമ്മ നൽകിയ വിവിധസന്ദേശങ്ങൾ കൈമാറുകയാണ് ഈ മിഷനറി സമൂഹത്തിന്റെ ശുശ്രൂഷാ മുഖമുദ്ര.

ഈ ശുശ്രൂഷയിലേയ്ക്ക് ലൈഫ് ടൈമായും രണ്ടു വർഷത്തേയ്ക്കോ അംഗത്വം എടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്- apparitionmissionaries@gmail.com



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.