ജൂലൈയില്‍ മാര്‍പാപ്പ കാനഡ സന്ദര്‍ശിക്കും

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ജൂലൈയില്‍ കാനഡ സന്ദര്‍ശിക്കും. ജൂലൈ 24 മുതല്‍ 30 വരെതീയതികളിലാണ് പര്യടനം.വിശുദ്ധ അന്നായുടെ തിരുനാളിനോട് അനുബന്ധിച്ച് കാനഡയിലെ തദ്ദേശീയജനതയുമായി കൂടിക്കാഴ്ച നടത്താന്‍ ആലോചനയുണ്ടെന്ന് മാര്‍പാപ്പ കഴിഞ്ഞമാസം അറിയിച്ചിരുന്നു.

കാനഡയിലെ തദ്ദേശീയ ജനതയുടെനേതാക്കന്മാരുമായി പാപ്പ ഏപ്രില്‍ ഒന്നിന് വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ വൈകാതെ പ്രസിദ്ധീകരിക്കും,



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.