എന്താണ് യഥാര്‍ത്ഥത്തില്‍ കര്‍ത്താവിനോടുള്ള ഭക്തി?

ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണോ കര്‍ത്താവിനോടുള്ള ഭക്തി? നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിക്കുക, തിരി കത്തിക്കുക, ബാഹ്യമായ ഭക്തകൃത്യങ്ങള്‍ അനുഷ്ഠിക്കുക തുടങ്ങിയവയുമാണോ ഭക്തി? നമ്മളില്‍ പലരുടെയും വിചാരം അതൊക്കെയാണ് ദൈവത്തോടുളള ഭക്തിയെന്നാണ്.

എന്നാല്‍ തിരുവചനത്തിന്റെ അടിസ്ഥാനത്തിലുള്ള ഭക്തി ഇതൊന്നുമല്ല. പ്രഭാഷകന്‍ 1: 11 നമ്മെ ഓര്‍മ്മിപ്പിക്കുന്നത് കര്‍ത്താവിനോടുള്ള യഥാര്‍ത്ഥ ഭക്തി എന്താണ് എന്നതിനെക്കുറിച്ചാണ്. ആ ഭക്തി നമുക്ക് നല്കുന്ന ഗുണങ്ങളെക്കുറിച്ച് തുടര്‍ന്നുളള ഭാഗവും പറഞ്ഞുതരുന്നു.

മഹത്വവും ആനന്ദവും സന്തോഷവും ആഹ്ലാദത്തിന്റെ മകുടവുമാണ് കര്‍ത്താവിനോടുള്ള ഭക്തി. അത് ഹൃദയത്തെ ആനന്ദിപ്പിക്കുന്നു, സന്തോഷവും ആനന്ദവും ദീര്‍ഘായുസും പ്രദാനം ചെയ്യുന്നു


ഇനി നമുക്ക് നമ്മോടു തന്നെ ചോദിക്കാം. എനിക്ക് ദൈവത്തോടു ഭക്തിയുണ്ടോ.. അവിടുത്തോടുള്ള ഭക്തി എന്റെ ഹൃദയത്തെ ആനന്ദിപ്പിക്കുകയും സന്തോഷവും ആനന്ദവും നല്കുകയും ചെയ്യുന്നുണ്ടോ?



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.