പരിശുദ്ധ മാതാവിന്റെ വിമലഹൃദയത്തോടു പ്രാര്‍ത്ഥിക്കൂ, മാതാവ് നിങ്ങളെ കാത്തുകൊള്ളും

പരിശുദ്ധ അമ്മയുടെ വിമലഹൃദയം നമ്മുടെ ആശ്വാസമാണ്. നമ്മുടെ അഭയകേന്ദ്രവും. നമ്മെ സഹായിക്കാനും രക്ഷിക്കാനുമായി നാം വിളിക്കുമ്പൊഴൊക്കെ അമ്മ ഓടിയെത്താറുണ്ട്. അതുകൊണ്ട്തന്നെ നാം അമ്മയെ എപ്പോഴും വിളിക്കണം. അമ്മയുടെ വിമലഹൃദയത്തിന് നാം സ്വയം സമര്‍പ്പിക്കണം. അപ്പോള്‍ നാം അമ്മയുടേതായിത്തീരും. അമ്മ നമ്മുടെ സ്വന്തം അമ്മയായിത്തീരും. ഇതാ അമ്മയുടെ വിമലഹൃദയത്തോട് പ്രാര്‍്തഥിക്കാവുന്ന നല്ല ഒരു പ്രാര്‍ത്ഥന.

ദൈവമാതാവും ഞങ്ങളുടെ അമ്മയുമായ പരിശുദ്ധ കന്യാമറിയമേ എന്നെയും എന്റെ കുടുംബത്തെയും എനിക്കുള്ളവരെയും എന്റെ പ്രിയപ്പെട്ടവരെയും അങ്ങേ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്നു, പ്രതിഷ്ഠിക്കുന്നു. അങ്ങേ ശക്തിയുള്ള സംരക്ഷത്തില്‍ ഞങ്ങളെ കാത്തുകൊള്ളണമേ. അങ്ങു ഞങ്ങളുടെ നാഥയും സംരക്ഷയുമായിരിക്കണമേ.

ആത്മീയവും മാനസികവുും ശാരീരികവുമായ എല്ലാവിധ അപകടങ്ങളില്‍ നിന്നും ക്ലേശങ്ങളില്‍ നിന്നും ഞങ്ങളെ സംരക്ഷിച്ചുകൊള്ളണമേ. എല്ലാറ്റിലും ദൈവേഷ്ടം കണ്ടെത്തി നിറവേറ്റാനും യേശുവിന്റെ തിരുഹൃദയത്തിന് പ്രീതികരമായവിധത്തില്‍ ജീവിച്ചു സ്വര്‍ഗ്ഗഭാഗ്യത്തില്‍ എത്തിച്ചേരാനും കാരുണ്യനാഥേ എന്റെ സ്‌നേഹമുള്ള അമ്മേ എന്നെയും എന്റെ പ്രിയപ്പെട്ടവരെയും സഹായിക്കണമേ. ആമ്മേന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.