സഭയിലും കുടുംബത്തിലും വാഗ്വാദങ്ങള്‍ പെരുകുമ്പോള്‍ ഈശോ ദര്‍ശനത്തില്‍ പറഞ്ഞ ഈ വാക്കുകള്‍ ശ്രദ്ധിക്കൂ

തര്‍ക്കങ്ങളാണ് എവിടെയും. താന്‍ മാത്രമാണ് ശരിയെന്ന തര്‍ക്കം. മറ്റുള്ളവന്റെ വാക്ക് കേള്‍ക്കാനോ അവന്റെ അഭിപ്രായം ശ്രവിക്കാനോ ഇവിടെയാര്‍ക്കും സമയവും സന്മനസ്സും ഇല്ല. ഡയലോഗ് ഇവിടെ അപ്രസക്തമാവുകയാണ്. സഭയിലും കുടുംബത്തിലും വ്യക്തിബന്ധങ്ങളിലുമെല്ലാം ഈ പൊതുപ്രവണത കണ്ടുവരുന്നുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തില്‍ യേശുവിന്റെ വാക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നതിന്റെ പ്രസക്തി. ഈശോയുടെ വാക്കുകള്‍ ഇങ്ങനെയാണ്:

സ്‌നേഹിക്കാനും മനസ്സിലാക്കാനും ശ്രമിക്കുന്നവരെ ക്കൂടി അത് തിന്മയുടെ കൈപ്പിടിക്കുളളിലാക്കുന്നു. വാഗ്വാദങ്ങള്‍ ദുഷ്ചിന്തയും വെറുപ്പും വളര്‍ത്തുന്നു. തന്റെ ഭാഗം യഥാന്യായമാണെന്നും മറ്റെല്ലാവര്‍ക്കും പിശകുപറ്റിയിരിക്കുന്നുവെന്നും സ്വയം വിശ്വസിക്കത്തക്കവണ്ണം അത് മനുഷ്യന്റെ അഹംഭാവചിന്തകളെ ഉയര്‍ത്തിക്കൊണ്ടുവരുന്നു. കളങ്കമില്ലാത്ത ആത്മാവിനെക്കൂടി വലിച്ചിഴച്ച് തിന്മയുടെ കരങ്ങളില്‍ എത്തിക്കാനായി പതിയിരിക്കുന്ന കെണികളാണീ വാഗ്വാദങ്ങള്‍. തര്‍ക്കങ്ങള്‍ ഒഴിവാക്കാത്തപക്ഷം നിങ്ങള്‍ നിലം പറ്റാന്‍ ഇടയുണ്ട്.’

ഈ വാക്കുകള്‍ നമുക്ക് ശ്രവിക്കാം, അനുസരിക്കാം. സഭയിലും സമൂഹത്തിലും കുടുംബത്തിലും വാഗ്വാദങ്ങള്‍ നിലയ്ക്കട്ടെ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.