ജന്മനാട്ടിലേക്ക് മാര്‍പാപ്പയ്ക്ക് ഔദ്യോഗികക്ഷണം

ബ്യൂണസ് അയേഴ്‌സ്: ജന്മനാടായ അര്‍ജന്റീന സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഔദ്യോഗിക ക്ഷണം. പ്രസിഡന്റ് ജാവെയര്‍ മിലെയ് ആണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ ക്ഷണിച്ചിരിക്കുന്നത്. താങ്കളെ അര്‍ജന്റീനയിലേക്ക് ക്ഷണിക്കേണ്ട കാര്യമില്ലെന്ന് താങ്കള്‍ക്ക് നല്ലതുപോലെ അറിയാം. എങ്കിലും നമ്മുടെ ജന്മനാട് സന്ദര്‍ശിക്കാന്‍ താങ്കളെ ഞാന്‍ക്ഷണിച്ചുകൊളളുന്നു. ദിവസവും സ്ഥലവും ഞങ്ങളെ അറിയിക്കുക. നഗരവും പ്രോവിന്‍സും തെരുവുകളും താങ്കളുടെ സാന്നിധ്യത്തിന് വേണ്ടി ദിവസങ്ങളെണ്ണി കാത്തിരിക്കുന്നു.’ പ്രസിഡന്റിന്റെ കത്തില്‍ പറയുന്നു.

അര്‍ജന്റീന സന്ദര്‍ശിക്കുന്ന തീരുമാനം പാപ്പ അറിയിച്ചിരുന്നുവെങ്കിലും അതേക്കുറിച്ച് കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവന്നിട്ടില്ല. 2013 ല്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ ജന്മരാജ്യം സന്ദര്‍ശിച്ചിട്ടില്ല. ഉരഗൈ്വ, ബ്രസീല്‍, കാനറി ഐലന്റ് തുടങ്ങിയവ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കും പാപ്പ അര്‍ജന്റീനയിലെത്തുകയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.