ദൈവിക പ്രകാശത്തില്‍ സ്വയം ശുദ്ധീകരിച്ച്‌ ഓരോ ദിവസവും ആരംഭിക്കൂ

സൂര്യന്‍ ഉദിച്ചുയരുന്ന നേരം എണീല്ക്കുന്നതും ആ സമയം പ്രാര്‍ത്ഥിക്കുന്നതും വളരെ നല്ലതാണ്. സൂര്യപ്രകാശം എന്നത് ദൈവികവെളിച്ചമാണ്. അതുകൊണ്ടാണ് ദിവസം ആരംഭിക്കുന്ന നിമിഷങ്ങളില്‍ തന്നെ പ്രാര്‍ത്ഥിക്കണമെന്ന് പറയുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ പ്രചാരത്തിലിരുന്ന ചില പ്രാര്‍ത്ഥനാപൂസ്തകങ്ങളില്‍ ചേര്‍ത്തിരിക്കുന്ന പ്രാര്‍ത്ഥനകള്‍ ഇങ്ങനെയൊരു കാര്യത്തിന് വേണ്ടിയുള്ളവയാണ്.

കര്‍ത്താവായ യേശുവേ, ഈ ലോകത്തിന്റെ സത്യസൂര്യനാണല്ലോ അങ്ങ്. എപ്പോഴും ഉദിച്ചുയര്‍ന്നുനില്ക്കുന്നതും ഒരിക്കലും അസ്തമിക്കാത്തതുമായ വെളിച്ചം തന്നെയാണല്ലോ അങ്ങ്. അവിടുന്നാകുന്ന പ്രകാശമാണ് ഇന്നേ ദിവസം എന്നെ വിളിച്ചുണര്‍ത്തിയിരിക്കുന്നത്. എന്റെ പ്രാര്‍ത്ഥനകള്‍ ഞാന്‍ അങ്ങേ പക്കലേക്ക് ഉയര്‍ത്തുന്നു. ആ നിത്യപ്രകാശം എന്നെ ജീവിതത്തിലെ എല്ലാ ഇരുട്ടില്‍ നിന്നും അകറ്റുകയും പാപത്തിന്റെ ഇരുട്ടില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്യുന്നുവല്ലോ.

ലോകത്തിന്റേതായ എല്ലാ അന്ധകാരശക്തികളില്‍ നിന്നും എന്നെ ഇന്നേദിവസം കാത്തുകൊള്ളണമേ. അവിടുത്തെ പ്രകാശം എന്നെ ആന്തരികതയ്ക്ക് വെളിച്ചമേകട്ടെ. അങ്ങാകുന്ന വെളിച്ചത്തില്‍ ജീവിക്കാനും വ്യാപരിക്കാനും എന്നെ ഇന്നും എന്നും സഹായിക്കണമേ ആമ്മേന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.