ഡിവൈന്‍ മേഴ്‌സി സണ്‍ഡേ എന്താണെന്നറിയാമോ?

ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ചയെ നേരത്തെ വിളിച്ചിരുന്നത് ലോ സണ്‍ഡേയെന്നും ഹൈ സണ്‍ഡേ ഓഫ് ഈസ്റ്റര്‍ എന്നുമായിരുന്നു. എന്നാല്‍ അടുത്തകാലത്തായി ഈ ഞായറിനെ ഡിവൈന്‍ മേഴ്‌സി സണ്‍ഡേ എന്നാണ് വിളിച്ചുവരുന്നത്.

കരുണയുടെ തിരുനാളാണ് ഈ ദിവസം നാം ആചരിക്കുന്നത്. രണ്ടായിരം മുതല്ക്കാണ് ഇങ്ങനെയൊരു പേരുണ്ടായത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഫൗസ്റ്റീന കോള്‍സ്‌ക്കയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങിനോട് അനുബന്ധിച്ചായിരുന്നു ഇത്തരമൊരു പേരുമാറ്റം നടത്തിയത്.

ഫൗസ്റ്റീനയ്ക്ക് ഈശോ നല്കിയ സ്വകാര്യദര്‍ശനത്തില്‍ ഈശോ തന്നെയാണ് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്കിയിരുന്നത്. ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പില്‍ന ിന്ന് ഇക്കാര്യം മനസ്സിലാക്കിക്കൊണ്ടാണ് ഈസ്റ്റര്‍ കഴി്ഞ്ഞുവരുന്ന ഞായറിന് ഡിവൈന്‍ മേഴ്‌സി സണ്‍ഡേ എന്ന പേരു നല്കിയത്.

പിന്നീട് ബെനഡിക്ട് പതിനാറാമനും ഫ്രാന്‍സിസ് മാര്‍പാപ്പയും ഈ വഴക്കം അംഗീകരിക്കുകയും കത്തോലിക്കാസഭയുടെ ലിറ്റര്‍ജിക്കല്‍ കലണ്ടറില്‍ ഔദ്യോഗികമായി ഈ തിരുനാള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.