വീണ്ടുമൊരു പ്രളയക്കെടുതിയുടെ ദുരന്തമുഖത്താണ് നാം ഇപ്പോള്‍ ആയിരിക്കുന്നത്. മുന്വര്ഷങ്ങളിലെന്നതുപോലെ വലിയൊരു പ്രളയത്തെ നാം ഭീതിയോടെയും ആശങ്കയോടെയും കാത്തിരിക്കുന്നു. കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നും നമ്മെ തേടിവന്നുകൊണ്ടിരിക്കുന്നത് അത്ര നല്ലവാര്‍ത്തകളുമല്ല. ഒരിടവും സുരക്ഷിതമല്ലാത്ത അവസ്ഥ.വീടും നാടും യാത്രയും ഒന്നും സുരക്ഷിതമല്ലാതാകുന്നു.
ഇത്തരമൊരു നിസ്സഹായവസ്ഥയില്‍ നമുക്ക് ദൈവത്തിന്റെകൈകളില്‍ മുറുകെ പിടിക്കാം. അതുമാത്രമേ നമ്മുടെ മുമ്പില്‍ രകഷയായിട്ടുള്ളൂ.
2 ദിനവൃത്താന്തം 20:20 നമുക്കേറ്റ് പറയാം,
നമ്മുടെ പ്രിയപ്പെട്ടവരുടെ ഇന്നേ ദിവസത്തെ വിവിധയാത്രകളിലും ഈ തിരുവചനത്തിന്റെ സംരക്ഷണം അവര്‍ക്ക് ലഭിക്കട്ടെ. നമ്മെയും നമ്മുടെ പ്രിയപ്പെട്ടവരെയും കാത്തുരക്ഷിക്കാന്‍ ഈ വചനത്തിന് കഴിയുമെന്ന ഉറച്ചവിശ്വാസത്തോടെ നമുക്ക് വചനം ഏറ്റുചൊല്ലാം.
നിങ്ങളുടെ ദൈവമായ കര്‍ത്താവില്‍ വിശ്വസിക്കുവിന്‍. നിങ്ങള്‍ സുരക്ഷിതരായിരിക്കും(2 ദിന വൃത്താന്തം 20:20)