പാപം ചെയ്തിട്ടും സ്വയം ന്യായീകരിക്കുന്നവരുടെ ലക്ഷണങ്ങള്‍

പാപം ചെയ്യാത്തവരായി ആരും തന്നെ ഇല്ല എന്നത് സത്യം. പക്ഷേ പാപം ചെയ്തിട്ടും അതില്‍ പശ്ചാത്തപിക്കാതെ സ്വന്തം പാപങ്ങളെ വെള്ളപ്പൂശുകയാണെങ്കിലോ? അവിടെ ചെറിയൊരു പ്രശ്‌നമുണ്ട്. ഇത്തരക്കാരില്‍ പലരിലും പൊതുവായ ചില ലക്ഷണങ്ങളുണ്ട്.

അത് വെറും ചുമ്മാ..

ഇങ്ങനെ പറഞ്ഞുകൊണ്ട് നുണ പറയുന്നവര്‍ ധാരാളമുണ്ട് നമുക്കിടയില്‍. നുണകളെ ഗൗരവത്തിലെടുക്കാത്തവരാണിവര്‍. തമാശയ്ക്ക എന്ന മട്ടാണ് അവരുടേത്. ഇത് പാപങ്ങളെ ന്യായീകരിക്കുന്നവരില്‍ പൊതുവെ കണ്ടുവരുന്ന പ്രവണതയാണ്.

എല്ലാരും നുണപറയാറുണ്ട്..

ഇതാണ് അവരുടെ മറ്റൊരു ന്യായീകരണം എല്ലാവരും നുണ പറയുന്നതുകൊണ്ട് താനും നുണപറയുന്നതില്‍ അമാന്യമായിട്ടൊന്നും ഇവര്‍ കാണുന്നില്ല.

അത് കഴിഞ്ഞുപോയില്ലേ..

മറ്റൊരു പ്രതികരണമാണ് ഇത്. കഴിഞ്ഞുപോയി എന്നതുകൊണ്ട് അവിടെ ന്യായീകരിക്കപ്പെടുന്നില്ല

ഞാന്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.

ഏതൊരു കുറ്റവാളിയും തന്റെ ഭാഗത്തെ ന്യായീകരിക്കാനായി പറയുന്നതാണ് ഇത്.

ദൈവം സ്‌നേഹവാനും കാരുണ്യവാനുമാണ്.

അതുകൊണ്ട് പാപം ചെയ്യാമെന്നോ.. വീണ്ടും വീണ്ടുംപാപം ചെയ്യാമെന്നോ.അത് ശരിയല്ല.

നരകമുണ്ടെന്നോ ഞാന്‍ നരകത്തില്‍ പോകുമെന്നോവിശ്വസിക്കുന്നില്ല.

അന്ത്യവിധിയുണ്ടെന്ന കാര്യം നമുക്കറിയാം. ്‌സ്വര്‍ഗ്ഗവും നരകവുമുണ്ടെന്നും. ഈ വിശ്വാസത്തെ നിഷേധിക്കുന്ന രീതിയില്‍ സംസാരിക്കുന്നത് സ്വന്തം പാപത്തിന് കുടപിടിക്കുക തന്നെയാണ്

പത്തുകല്പനയില്‍ എനിക്ക് വിശ്വാസമില്ല

നിയമങ്ങള്‍ എല്ലായിടത്തുമുണ്ട്. പൊതുസമൂഹത്തിലും പലവിധത്തിലുള്ള നിയമങ്ങള്‍ പാലിക്കാന്‍ കടപ്പെട്ടിരിക്കുന്നവരാണ് നമ്മള്‍. അങ്ങനെയുള്ള നമ്മള്‍ പത്തു കല്പനയില്‍ വിശ്വസിക്കന്നില്ല എന്ന് പറയുന്നത് പാപം ചെയ്യാന്‍ ലൈസന്‍സ്‌ ചോദിക്കുന്നതിന് തുല്യമാണ്.

ഇനി സ്വയം ചോദിക്കുക ഞാന്‍ ഇങ്ങനെ പറയാറുണ്ടോ. ഇത് നമ്മുടെ മാത്രം ആത്മശോധനയായിരിക്കട്ടെ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.