അയര്‍ലണ്ടില്‍ അബോര്‍ഷന് സഹകരിക്കാത്ത ഡോക്ടര്‍മാര്‍ക്ക് ജോലിയില്ല

ഡബ്ലിന്‍: ഡോക്ടര്‍മാരുടെ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ അബോര്‍ഷന് സഹകരിക്കുമോയെന്ന സമ്മതപത്രം എഴുതികൊടുക്കണമെന്ന പരസ്യത്തിനെതിരെ ഐറീഷ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ശക്തമായി പ്രതികരിച്ചു. ഗൈനക്കോളജി, അനസ്‌തേഷ്യ തുടങ്ങിയ വിഭാഗങ്ങളിലേക്ക് ജോലിക്ക് അപേക്ഷിക്കുമ്പോള്‍ അബോര്‍ഷന് കൂടി സഹകരിക്കുമോയെന്ന് ഡോക്ടേഴ്‌സ് സമ്മതപത്രം അറിയിച്ചിരിക്കണം എന്ന് ഡബ്ലിനിലെ നാഷനല്‍ മറ്റേര്‍നിറ്റി ഹോസ്പിറ്റല്‍ നല്കിയ പരസ്യത്തോടുള്ള പ്രതികരണമായിരുന്നു മെത്രാന്മാരുടേത്. സമര്‍ത്ഥരായ ഡോക്ടര്‍മാരുടെ ജോലിസാധ്യത നഷ്ടപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് മെത്രാന്മാര്‍ ആരോപിച്ചു. മനസാക്ഷി  അനുസരിച്ച് ജോലി ചെയ്യുന്ന ഡോക്ടര്‍മാരെ സംബന്ധിച്ചിടത്തോളം ഇത് ഹൃദയഭേദകമാണ്. വര്‍ഷങ്ങളായി പ്രോ ലൈഫ് കാഴ്ചപ്പാടോടെ ജീവിക്കുന്ന യോഗ്യതയുള്ള ഡോക്ടര്‍മാര്‍ക്ക് അബോര്‍ഷന് കൂട്ടുനില്ക്കാന്‍ കഴിയില്ല. അത് അവരെ അനഭിമതരാക്കുന്നു. ബിഷപ്‌സ് കണ്‍സില്‍ വ്യക്തമാക്കി. രാജ്യത്തെ ജനറല്‍ പ്രാക്ടീഷനേഴ്‌സായി ജോലി നോക്കുന്ന 2500 പേരില്‍ നാലു മുതല്‍ ആറു ശതമാനം വരെ മാത്രമാണ് അബോര്‍ഷന് സന്നദ്ധരായിട്ടുള്ളത്‌മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.