നേര്‍ച്ച നിറവേറ്റുന്നതിനെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം എന്താണ് നമ്മോട് പറയുന്നത്?

നേര്‍ച്ച നേരാത്തവരായി ആരെങ്കിലുമുണ്ടാവുമോ? ഒരു സാധനം കാണാതെ പോയി, ഉടനെ നാം ഒരു നേര്‍ച്ച നേരും. പരീക്ഷയില്‍ ജയിക്കാനോ ജോലികിട്ടാനോ വിവാഹം നടക്കാനോ എല്ലാം ഇത്തരത്തിലുള്ള നേര്‍ച്ചകള്‍ നേരുന്നവര്‍ ധാരാളം. ദൈവഹിതപ്രകാരം അക്കാര്യം നടക്കുകയോ നടക്കാതെയോ ഇരിക്കാം. പക്ഷേ നടന്നു കഴിഞ്ഞാല്‍ നേര്‍ച്ച നിറവേറ്റുന്നതില്‍ വീഴ്ച വരുത്തുന്നവരാണ് പലരും. തിടുക്കത്തില്‍ നേരുന്ന നേര്‍ച്ചകള്‍ നിറവേറപ്പെടാതെ ബാക്കിയാകും. നേരുന്നതില്‍ കാണിക്കുന്ന ഉത്സാഹവും ആവേശവും നേര്‍ച്ചകള്‍ നിറവേറ്റുന്നതില്‍ കാണിക്കാത്തവരോടായി വിശുദ്ധ ഗ്രന്ഥം എന്താണ് പറയുന്നത് എന്നത് വിശുദ്ധഗ്രന്ഥത്തിന്റെ രണ്ടുഭാഗങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം.

ദൈവത്തിന് നേര്‍ച്ച നേര്‍ന്നാല്‍ നിറവേറ്റാന്‍ താമസിക്കരുത്. മൂഢനില്‍ അവിടുത്തേക്ക് പ്രീതിയില്ല. നേരുന്നത് നിറവേറ്റുക. നേര്‍ന്നിട്ട് നിറവേറ്റാത്തതിനെക്കാള്‍ ഭേദം നേരാതിരിക്കുന്നതാണ്.( സഭാപ്രസംഗകന്‍ 5: 4-5)

നിന്റെ ദൈവമായ കര്‍ത്താവിന് നേരുന്ന നേര്‍ച്ചകള്‍ നിറവേറ്റാന്‍ വൈകരുത്. അവിടുന്ന് നിശ്ചയമായും അത് നിന്നോട് ആവശ്യപ്പെടും. നീ കുറ്റക്കാരനാവുകയും ചെയ്യും.
( നിയമാവര്‍ത്തനം 23; 21)

അതുകൊണ്ട് ഇനിയെങ്കിലും നേര്‍ച്ചകള്‍ നേരുകയാണെങ്കില്‍ അവിടെ തിടുക്കം കൂട്ടണ്ടാ. നിറവേറ്റാന്‍ ബുദ്ധിമുട്ടുകള്‍ നേരാതിരിക്കുക. നേരുകയാണെങ്കില്‍ നിറവേറ്റുകയും വേണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.