ഒന്നിനെയും പേടിക്കരുത്.. മാതാവ് നല്കുന്ന സന്ദേശം..

പേടിയോടെയാണ് പലരുടെയും ദിവസങ്ങള്‍ കടന്നുപോകുന്നത്. പലതുമോര്‍ത്തുള്ള പേടികള്‍.. പലതും സംഭവിക്കുമോയെന്നുള്ള പേടികള്‍. പേടിച്ചാല്‍ ഒളിക്കാന്‍കാടില്ലെന്ന് ചൊല്ലുണ്ട്. എന്നിട്ടും നാം പേടിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ പരിശുദ്ധ അമ്മ,ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെസന്ദേശത്തില്‍ പറയുന്നത് ഒന്നിനെയും പേടിക്കരുതെന്നാണ്.

കാരണം അമ്മ നമ്മെ ഓരോരുത്തരെയുംചേര്‍ത്തുപിടിച്ചിരിക്കുകയാണത്രെ.
ഒരു കൊച്ചുകുഞ്ഞിന് അമ്മയുടെ സാന്നിധ്യവും സ്പര്‍ശവും എത്രത്തോളം സുരകഷിതത്വവുംആശ്വാസവുമാണെന്ന് നമുക്കറിയാമല്ലോ. അതുപോലെ നമുക്കുംമാതാവിന്റെ കൈപിടിച്ചുനടക്കാം.

അമ്മ കൂടെയുള്ളപ്പോള്‍ നാം എന്തിന് ഭയക്കണം ?എല്ലാവിധ പേടികളും നമ്മില്‍നിന്ന്അകന്നുപോകട്ടെ. അതിന് നമുക്കാദ്യംഅമ്മയുടെ മാധ്യസ്ഥംതേടാം.അമ്മയെ വിളിച്ചപേക്ഷിക്കാം. പിന്നെ നാം ഒന്നിനെയുമോര്‍ത്ത് പേടിക്കുകയില്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.