വിശ്വാസജീവിതത്തില്‍ പ്രതിസന്ധിയോ, വിശുദ്ധ ഗബ്രിയേലിനോട് പ്രാര്‍ത്ഥിക്കൂ

ക്രിസ്തീയ ജീവിതത്തില്‍ വിശ്വാസത്തിനൊപ്പം ചിലപ്പോഴെങ്കിലും അവിശ്വാസവും കടന്നുവരാം. ഇതില്‍ നിന്ന് ഭൂരിപക്ഷവും ഒഴിവാക്കപ്പെടുന്നില്ല.

എന്നാല്‍ ചിലര്‍ അവിശ്വാസത്തിന്റെ പേരില്‍ പെട്ടെന്ന് തന്നെ സഭ വിട്ടുപോകുകയും വിശ്വാസം ഉപേക്ഷിക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെ ക്രിസ്തീയ വിശ്വാസ ജീവിതം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സഹായത്തിനായി നാം തേടേണ്ട മാധ്യസ്ഥമാണ് വിശുദ്ധ ഗബ്രിയേലിന്റേത്. കാരണം ദൈവത്താല്‍ നിയോഗിക്കപ്പെട്ടവനാണ് വിശുദ്ധ ഗബ്രിയേല്‍. അതോടൊപ്പം ദൈവത്തിന്റെ സന്ദേശവാഹകനും.

1610 ല്‍ ഇക്വഡോറില ഫ്രാന്‍സിസ്‌ക്കന്‍ കന്യാസ്ത്രീയായ മദര്‍ മരിയാന്ന ഗബ്രിയേല്‍ മാലാഖയോട് പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥന ഇക്കാര്യത്തില്‍ വളരെ ശക്തിയുള്ളതാണ്. സ്വകാര്യ വെളിപാടിലൂടെ വെളിപ്പെട്ടുകിട്ടിയ ഈ പ്രാര്‍ത്ഥന വിശ്വാസപ്രതിസന്ധിയില്‍ പെട്ടവരെല്ലാം പ്രാര്‍ത്ഥിക്കേണ്ടതാണ്.

ഓ പ്രിയപ്പെട്ട വിശുദ്ധ ഗബ്രിയേലേ സ്വര്‍ഗ്ഗത്തിന്റെ സന്ദേശവാഹകനും മനുഷ്യാവതാരരഹസ്യം അറിയിച്ചവനുമായവനേ, കത്തോലിക്കാവിശ്വാസത്തിന്റെ സത്യങ്ങള്‍ മനസ്സിലാക്കാനും അറിയുവാനും എന്റെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ. ദൈവത്തിന്റെ കരുണയെയുംനീതിയെയും കുറിച്ചുള്ള എന്റെ എല്ലാവിധ സംശയങ്ങളും ദൂരികരിക്കണമേ ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.