നിന്റെ കടമ നിര്‍വഹിക്കൂ, ഇല്ലെങ്കില്‍ നിനക്ക് ദുരിതം!

എല്ലാ വ്യക്തികള്‍ക്കും അവരുടെ ജീവിതാവസ്ഥ ആവശ്യപ്പെടുന്നവിധത്തിലുള്ള കടമകളുണ്ട്. വിവിധ ജീവിതമേഖലകളില്‍ അവനവരുടേതായ ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വഹിക്കേണ്ടവരുമാണ്. ഉദാഹരണത്തിന് ഒരു വിദ്യാര്‍ത്ഥിയുടെ കടമ പഠിക്കുക എന്നതാണ്. അധ്യാപകന്‍ പഠിപ്പിക്കണം. മണ്ണില്‍ പണിയെടുക്കുന്നവന്‍ ആ ജോലി ചെയ്യണം. ഓഫീസ് ജോലിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നവന്‍ ആ ജോലി ചെയ്യണം.കുുടംബനാഥന്മാരും നാഥകളും അപ്പന്‍, അമ്മ,ഭാര്യ,ഭര്‍ത്താവ് എന്നീ നിലകളിലുള്ള കടമകള്‍ ചെയ്യണം. കടമകള്‍ നിര്‍വഹിക്കാതെ പോകുമ്പോള്‍ അവിടെ ക്രമക്കേടുകളുണ്ടാകും. ഇതുപോലെതന്നെയാണ് സുവിശേഷപ്രഘോഷണവും.ക്രൈസ്തവരായ നമ്മുടെ കടമയാണ് അത്. നാം ആയിരിക്കുന്ന ചുറ്റുപാടുകളില്‍ മറ്റുള്ളവരോട് സുവിശേഷം പ്രഘോഷിക്കാന്‍ നമുക്ക് കടമയുണ്ട് യേശുവിനെക്കുറിച്ച്പറയുന്നതാണ് സുവിശേഷപ്രഘോഷണം. അത് ഒരു പ്രത്യേകസമയത്തോ പ്രത്യേകരീതിയിലോ മാത്രം ചെയ്യുന്നതുമല്ല.
വചനം കൃത്യമായി ഇക്കാര്യം പറയുന്നുണ്ട്.

ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നെങ്കില്‍ അതില്‍ എനിക്ക് അഹംഭാവത്തിന് വകയില്ല. അത് എന്റെ കടമയാണ്. ഞാ്ന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്ക് ദുരിതം(1 കൊറീ 9:16)

ഏതൊക്കെ രീതിയില്‍ എനിക്ക് സുവിശേഷം പ്രഘോഷിക്കാന്‍ കഴിയും എന്ന് ആലോചിച്ചുനോക്കുക. അതനുസരിച്ച് പ്രവര്‍ത്തിക്കുക. ഒരു കാര്യം ഓര്‍മ്മിക്കുക. സുവിശേഷം പ്രഘോഷിക്കേണ്ട്ത് നമ്മുടെ കടമയാണ്. ആ കടമ നിര്‍വഹിച്ചില്ലെങ്കില്‍ നമുക്ക് ദുരിതമുണ്ടാകും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.