സാമ്പത്തികമായി ബുദ്ധിമുട്ടുന്ന പലരുമുണ്ട് നമുക്കിടയില്‍. വീട്ടിത്തീര്‍ക്കാനാവാത്ത കടങ്ങളും ലോണും മക്കളുടെ വിവിധആവശ്യങ്ങള്‍ക്കായി ചെലവഴിച്ച പണത്തിന്റെ കൊടുത്തുതീര്‍ക്കാനുള്ളവയും.. ഇങ്ങനെ പല പല കടബാധ്യതകള്‍. ഈ സാഹചര്യത്തില്‍ നമുക്ക് ചെയ്യാവുന്ന ഏറ്റവും എളുപ്പമാര്‍ഗ്ഗം വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കുക എന്നതാണ്, ഏറ്റവും ശക്തമായ പ്രാര്‍ത്ഥനയുമാണ് അത്. കടബാധ്യത മൂലം വിഷമിക്കുന്നവരെല്ലാം ഈ വചനങ്ങള്‍ പറഞ്ഞ് ശക്തിയോടെ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുക.
എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍ നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്കും.( ഫിലിപ്പി 4:19)
നിന്നെ പേരു ചൊല്ലിവിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധനശേഖരവും ഞാന്‍ നിനക്ക് തരും.( ഏശയ്യ 45:3)
മകനേ നമ്മള്‍ ദരിദ്രരായിതീര്‍ന്നതില്‍ നിനക്ക് ആധിവേണ്ട. നിനക്ക് ദൈവത്തോട് ഭക്തി ഉണ്ടായിരിക്കുകയും നീ പാപത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയും അവിടുത്തേക്ക് പ്രീതികരമായത് അനുഷ്ഠിക്കുകയും ചെയ്താല്‍ നിനക്ക് വലിയ സമ്പത്ത് കൈവരും.( തോബിത്ത് 4:21)
ഞാന്‍ എന്നെ സ്‌നേഹിക്കുന്നവരെ സമ്പന്നരാക്കി, അവരുടെ ഭണ്ഡാരം നിറയ്ക്കുന്നു.( സുഭ 8:21)
കര്‍ത്താവില്‍ ശരണം വച്ച് നിന്റെ ജോലി ചെയ്യുക. ദരിദ്രനെ സ്മ്പന്നനാക്കാന്‍ കര്‍ത്താവിന് ഒരു നിമിഷം മതി.( പ്രഭാ 11:21)
കര്‍ത്താവായ ഈശോയോ ഈ തിരുവചനങ്ങളുടെ ശക്തിയാല്‍ എന്റെ കടബാധ്യത മാറ്റിത്തരണമേ.