ജീവിതപങ്കാളിക്ക് വേണ്ടി ഈ കാര്യങ്ങൾ പ്രാർത്ഥിക്കാറുണ്ടോ ?

കുടുംബത്തിന്റെ മുഴുവന്‍ ആവശ്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ദമ്പതിമാര്‍ ധാരാളമുണ്ടാകും. രോഗാവസ്ഥയിലോ അല്ലെങ്കില്‍ തൊഴില്‍ പരമായ പ്രതിസന്ധികള്‍ നേരിടുന്ന വേളയിലോ ജീവിതപങ്കാളിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നവരുമുണ്ട്. എന്നാല്‍ നിത്യവും ജീവിതപങ്കാളിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ ചിലപ്പോള്‍ കുറവായിരിക്കും. പക്ഷേ എല്ലാ ദിവസവും ജീവിതപങ്കാളിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. അതു കുടുംബബന്ധങ്ങളുടെ ഇഴയടുപ്പം വര്‍ദ്ധിപ്പിക്കുകയും കുടുംബത്തെ കൂടുതല്‍ ദൃഢമാക്കുകയും ചെയ്യും. എന്തൊക്കെയാണ് ജീവിതപങ്കാളിക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് എന്നല്ലേ .. പറയാം.

ദൈവവുമായുള്ള ജീവിതപങ്കാളിയുടെ ബന്ധം സുദൃഢമായിരിക്കാനും സുസ്ഥിരമായിരിക്കാനും.

വൈകാരികവും ശാരീരികവുമായ ആരോഗ്യത്തിന് വേണ്ടി

ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും വിശുദ്ധിക്കു വേണ്ടി

ജീവിതപങ്കാളിയുടെ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി

ജീവിതപങ്കാളിയുടെ ജീവിത മേഖലകള്‍ കൂടുതല്‍ അനുഗ്രഹിക്കപ്പെടുന്നതിനായി

നിങ്ങളോടുള്ള വ്യക്തിപരമായ സ്‌നേഹവും വിശ്വസ്തതയും വര്‍ദ്ധിക്കുന്നതിന് വേണ്ടി

ഇപ്പോഴുള്ളതും ഇനി ജനിക്കാനിരിക്കുന്നതുമായ മക്കള്‍ക്കുവേണ്ടി

എന്താ ഇനി മുതല്‍ ജീവിതപങ്കാളിക്ക് വേണ്ടി ഇപ്രകാരം പ്രാര്‍ത്ഥിച്ചുതുടങ്ങുകയല്ലേ?



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.