മക്കളുടെ തലയില്‍ കൈകള്‍ വച്ച് മാതാപിതാക്കള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കൂ, അത്ഭുതം കാണാം

മക്കളാണ് മാതാപിതാക്കള്‍ക്കെല്ലാം. എന്നാല്‍ ചില മക്കളെങ്കിലും മാതാപിതാക്കളെ അനുസരിക്കാന്‍ വൈമുഖ്യമുള്ളവരും തെറ്റായ രീതിയില്‍ ജീവിക്കുന്നവരുമാണ്. അതുപോലെ മക്കളുടെ ആത്മീയവും ശാരീരികവുമായ എല്ലാവിധ ആപത്തുകളില്‍ നിന്നും അവര്‍ രക്ഷിക്കപ്പെടുന്നതിനും മാതാപിതാക്കള്‍ പ്രാര്‍ത്ഥിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട്മാതാപിതാക്കള്‍ മക്കള്‍ക്കുവേണ്ടി ഇങ്ങനെ പ്രാര്‍ത്ഥിക്കുക. സാധിക്കുമെങ്കില്‍ അവരുടെ തലയില്‍ കൈകള്‍ വച്ച്.

നല്ല ഈശോയേ അങ്ങ് ഞങ്ങള്‍ക്കു ദാനമായി തന്ന ഞങ്ങളുടെ മക്കളെ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. ഈശോയേ അങ്ങ് വളര്‍ന്നതുപോലെ ഞങ്ങളുടെ മക്കളെ പ്രായത്തിലും ജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ത്തുവാന്‍ ഞങ്ങളെ സഹായിക്കണമേ. അവര്‍ക്കുണ്ടാകാവുന്ന പാപസാഹചര്യങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും അവരെ കാത്തുകൊള്ളണമേ.

സര്‍വ്വശക്തനായ ദൈവമേ ഞങ്ങളെയും ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കിയ നിമിഷങ്ങളെയും അവര്‍ ഉദരത്തിലായിരുന്ന കാലഘട്ടത്തെയും അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധിക്ക് നിരക്കാത്തതായി ഞങ്ങളിലൂടെ മക്കളിലേക്ക് വരുന്ന എല്ലാ മുറിവുകളെയും അവിടുത്തെ തിരുരക്തത്താല്‍ കഴുകി വിശുദ്ധീകരിച്ച് അങ്ങേ തിരുമാറിനോട് ചേര്‍ത്ത് സൗഖ്യമാക്കണമേ. അങ്ങയുടെ പരിശുദ്ധാത്മാവിനാല്‍ അവരെ നിറയ്ക്കണമേ.

ദിവ്യനാഥാ ഞങ്ങളുടെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ. സംരക്ഷിക്കണമേ. അവിടുത്തെ തിരുമുഖം അവര്‍ക്ക് കാണിച്ചുകൊടുക്കുകയും അവരോട് കൃപ കാണിക്കുകയും ചെയ്യണമേ. അങ്ങയുടെ സമാധാനവും സ്‌നേഹവും അവരില്‍ നിറയ്ക്കണമേ. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.