നോമ്പുകാലം അനുഗ്രഹപ്രദമാക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

നോമ്പുകാലത്തിലേക്ക് പ്രവേശിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍കൂടി. വിഭൂതിദിനത്തോടെയാണ് നാം നോമ്പുകാലത്തിലേക്ക് പ്രവേശിക്കുന്നത്. ഈ ദിവസങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പ്രസ്തുത ദിനങ്ങളെ നമുക്കെങ്ങനെ കൂടുതല്‍ ഭക്തിസാന്ദ്രവും അനുഗ്രഹപ്രദവുമാക്കാം.

ഇതാ അതിനായി ചില മാര്‍ഗ്ഗങ്ങള്‍

മനസ്സാക്ഷിപരിശോധിക്കുക: എവിടെയാണ് എന്നില്‍ പാപമുള്ളത്, ഏതിലേക്കാണ് എന്റെ ഹൃദയം ചാഞ്ഞിരിക്കുന്നത് എന്ന് കണ്ടെത്തുക. അത്തരം പാപങ്ങള്‍ തുടച്ചുനീക്കുമെന്ന് പ്രതിജ്ഞയെടുക്കുക

നോമ്പുകാലത്തെ ഓരോ ദിവസത്തെയും ബൈബിള്‍വായന ഹൃദയപൂര്‍വ്വംശ്രവിക്കുക. അവയെക്കുറിച്ച്ധ്യാനിക്കുക. അതനുസരിച്ച് ജീവിതംക്രമീകരിക്കുക.

മത്സ്യമാംസാദികള്‍വര്‍ജ്ജിക്കുക. ഉപവാസം അനുഷ്ഠിക്കുക.

കഴിയുന്നത്ര ദിവസം പള്ളിയില്‍ പോയി വിശുദ്ധകുര്‍ബാനയില്‍ പങ്കെടുക്കുക. കുമ്പസാരിക്കുക, വിശുദ്ധ കുര്‍ബാന സ്വീകരിക്കുക

കുരിശിന്റെ വഴിപോലെയുളള ഭക്ത്യാഭ്യാസങ്ങള്‍ അനുഷ്ഠിക്കുക

കാരുണ്യപ്രവൃത്തികളില്‍ ഏര്‍പ്പെടുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.