“മറ്റുള്ളവര്‍ക്കെന്നതുപോലെ വൃദ്ധര്‍ക്കും കൊറോണ ചികിത്സയ്ക്കുള്ള അവകാശമുണ്ട്”

ലണ്ടന്‍: വൃദ്ധരും അംഗവൈകല്യം സംഭവിച്ചവരുമായ കൊറോണ രോഗികള്‍ക്കും മറ്റു രോഗികള്‍ക്കെന്നതുപോലെ ചികിത്സയ്ക്കും ജീവന്‍ നിലനിര്‍ത്താനുമുള്ള അവകാശമുണ്ടെന്ന് ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ബിഷപ്‌സിന്റെ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വൃദ്ധരും അംഗവൈകല്യം സംഭവിച്ചവരുമായ കൊറോണ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നതായ സാഹചര്യത്തിലാണ് ജീവന്റെ മഹത്വം ഉയര്‍ത്തിപിടിച്ച് ഈ പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. കത്തോലിക്കരെന്ന നിലയില്‍, ജീവന്റെ ആരംഭം മുതല്‍ നാം എല്ലാവരും ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടവരാണ്. മനുഷ്യന്റെ മൂലം അവന്റെ മാനസികവും ശാരീരികവുമായ കഴിവുകളെ അടിസ്ഥാനമാക്കിയല്ല വിലയിരുത്തപ്പെടേണ്ടത്.

നമ്മുടെ പ്രായം, ആരോഗ്യം എന്നിവയും ഇവിടെ ബാധകമല്ല. ദൈവം നമ്മുക്കെല്ലാവര്‍ക്കും തുല്യ മഹത്വവും മൂല്യവുമാണ് നല്കിയിരിക്കുന്നത്. ഇതൊരിക്കലും രോഗത്തിന്റെയോ മരണത്തിന്റെയോ പേരില്‍ നഷ്ടപ്പെടുത്തരുത്. രോഗികളുടെയും കുടുംബത്തിന്റെയും ആത്മീയമായ കാര്യങ്ങളില്‍ നാം കൂടുതല്‍ ശ്രദ്ധാലുക്കളാണെന്നും പ്രസ്താവനയില്‍ പറയുന്നു. ബിഷപ് റിച്ചാര്‍ഡ് മോത്ത്, ബിഷപ് പോള്‍ മാസണ്‍, ബിഷപ് ജോണ്‍ ഷെറിങ്ടണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.

യുകെയില്‍ ഇതുവരെ 124,000 പേര്‍ കോവിഡ് ബാധിതരായിട്ടുണ്ട്. 16,500 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.